പറ്റ്ന: ഹാഥ്റസിസിലേക്ക് പോകും വഴി അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻറെ കുടുംബം രാഹുൽ ഗാന്ധിയെ കണ്ടതിനെതിരെ യോഗി ആദിത്യനാഥ്. വിഭജനമുണ്ടാക്കാൻ നോക്കുന്നവരെ കോൺഗ്രസ് പിന്തുണയ്ക്കുകയാണെന്ന് യോഗി ആദിത്യനാഥ് ബീഹാറിൽ തെരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു. 

പോപ്പുലർ ഫ്രണ്ട് ഹാഥ്റസിൽ പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചു. ഇത്തരക്കാരെ കോൺഗ്രസും സമാജ്വാദി പാർട്ടിയും സഹായിക്കുകയാണെന്നും യുപി മുഖ്യമന്ത്രി ആരോപിച്ചു. സിദ്ദിഖ് കാപ്പനെ മോചിപ്പിക്കാൻ ഇടപെടണമെന്ന് കുടുംബം രാഹുൽ ഗാന്ധി കേരളത്തിലുള്ളപ്പോൾ നേരിൽ കണ്ട് ആവശ്യപ്പെട്ടിരുന്നു.