എല്ലാവരേയും സംരക്ഷിക്കുന്നതിനും ക്രമസമാധാന പാലനത്തിനും സംസ്ഥാനം പ്രതിജ്ഞാബദ്ധമാണെന്നും സമാധാനം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും യോ​ഗി പറഞ്ഞു.

ലഖ്നൗ: അയോധ്യ കേസിൽ സുപ്രീംകോടതി സുപ്രാധാന വിധി പറയാനിരിക്കെ സമാധാനത്തിന് ആഹ്വാനം ചെയ്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആ​ദിത്യനാഥ്. വിധി ആരുടേയും ജയപരാജയമായി കാണരുതെന്ന് യോ​ഗി ട്വീറ്റ് ചെയ്തു. സമാധാനവും സൗഹാർദ്ദപരവുമായ അന്തരീക്ഷം നിലനിർത്തണമെന്നും അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും അദ്ദേഹം സംസ്ഥാനത്തെ ജനങ്ങളോട് അഭ്യർത്ഥിച്ചു.

'അയോധ്യ കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ സുപ്രധാനവിധി വരാനിരിക്കെ, വിധി ആരുടേയും ജയപരാജയമായി കാണരുതെന്ന് സംസ്ഥാനത്തെ ജനങ്ങളോട് ആവശ്യപ്പെടുകയാണ്. സംസ്ഥാനത്ത് സമാധാനപരവും സൗഹാർദ്ദപരവുമായ അന്തരീക്ഷം നിലനിർത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്'- യോ​ഗി ആദിത്യനാഥ് ട്വീറ്റ് ചെയ്തു.

Scroll to load tweet…

എല്ലാവരേയും സംരക്ഷിക്കുന്നതിനും ക്രമസമാധാന പാലനത്തിനും സംസ്ഥാനം പ്രതിജ്ഞാബദ്ധമാണെന്നും സമാധാനം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും യോ​ഗി പറഞ്ഞു.

Scroll to load tweet…

അതേസമയം, സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ഉത്തര്‍പ്രദേശ്, കര്‍ണാടക, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.