ഇത് സംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് പ്രമേയം സമര്‍പ്പിക്കുമെന്നും യുപി മന്ത്രിസഭ വിശദമാക്കി. വിമാനത്താവളത്തിനായി സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് യു സര്‍ക്കാര്‍
ലക്നൌ: അയോധ്യ വിമാനത്താവളത്തിന്റെ പേര് ശ്രീ രാമന്റെ പേരിലേക്ക് മാറ്റണമെന്ന നിര്‍ദ്ദേശത്തിന് ഉത്തര്‍ പ്രദേശ് മന്ത്രിസഭയുടെ അംഗീകാരം. ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭയുടേതാണ് തീരുമാനം. അയോധ്യയിലെ വിമാനത്താവളത്തിന്റെ പേര് മര്യാദാ പുരുഷോത്തം ശ്രീരാം വിമാനത്താവളം എന്നാണ് ആക്കുക.
ഇത് സംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് പ്രമേയം സമര്‍പ്പിക്കുമെന്നും യുപി മന്ത്രിസഭ വിശദമാക്കി. വിമാനത്താവളത്തിനായി സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് യു സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. അയോധ്യയെ ലോകത്തിലെ തന്നെ തീര്‍ത്ഥാടന കേന്ദ്രമാക്കാനുള്ള ഒരുക്കത്തിലാണ് യുപി സര്‍ക്കാര്‍.
. @UPGovt की कैबिनेट में #अयोध्या स्थित एयरपोर्ट का नाम मर्यादा पुरुषोत्तम भगवान #श्रीराम जी के नाम पर किए जाने के प्रस्ताव को मंजूरी दे दी। आपकी प्रदेश सरकार #श्रीराम_लला की नगरी अयोध्या को विश्व के धार्मिक स्थलों में अग्रणी स्थान दिलाने के लिए संकल्पित है। pic.twitter.com/7NbXLvurpN
— Keshav Prasad Maurya (@kpmaurya1) November 24, 2020
വിമാനത്താവളത്തിന്റെ പേര് ശ്രീരാമന്റേത് ആകുന്നതോടെ ലോകത്തിലെ തന്നെ തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ പട്ടികയില്‍ അയോധ്യ ഇടം പിടിക്കുന്നത് കൂടിയാവും എന്നാണ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൌര്യ വിശദമാക്കിയത്. 321ാളം നിര്‍ദ്ദേശങ്ങളാണ് ചൊവ്വാഴ്ച യുപി മന്ത്രി സഭയുടെ അംഗീകാരം നേടിയത്.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Nov 25, 2020, 10:01 PM IST
Post your Comments