തിങ്കളാഴ്ചയാണ് പരിപാടിക്ക് തുടക്കമിട്ടത്. ജാതി ഉന്മൂലന സന്ദേശമാണ് ആദ്യ പരിപാടിയില്‍ യോഗി നല്‍കിയതെന്നും ശ്രദ്ധേയം.
ലഖ്നൗ: പ്രധാനമന്ത്രിയുടെ റേഡിയോ പ്രഭാഷണമായ മാന്‍ കി ബാത്തിനെ അനുകരിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും. സ്വന്തം ബ്ലോഗിലൂടെ മാന്‍ കി ബാത്തിന് സമാനമായ പരിപാടിയുമായിട്ടാണ് യോഗി രംഗത്തെത്തിയത്. തിങ്കളാഴ്ചയാണ് പരിപാടിക്ക് തുടക്കമിട്ടത്. ജാതി ഉന്മൂലന സന്ദേശമാണ് ആദ്യ പരിപാടിയില്‍ യോഗി നല്‍കിയതെന്നും ശ്രദ്ധേയം.
പ്രചണ്ഡ് ജനദേശ് കാ സന്ദേശ്: ജാകി നിര്‍പേക്ഷ ഭാരത് എന്ന പേരിലായിരുന്നു പ്രഭാഷണം. മെയ് 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ അവതരിപ്പിച്ച കവിതയും യോഗി പങ്കുവെച്ചു. മോദിയുടെ മുദ്രാവാക്യമായ സബ്കാ സാത്, സബ്കാ വികാസ് തെരഞ്ഞെടുപ്പിലെ വലിയ വിജയത്തിന് കാരണമായെന്നും യോഗി പറഞ്ഞു.
പ്രസംഗത്തിലൂടനീളം മോദി പ്രശംസയായിരുന്നു. മോദിയുടെ ഭരണം ഇന്ത്യയില്‍ ജനാധിപത്യ വിരുദ്ധമായ പ്രാദേശിക വാദത്തിനും സ്വജനപക്ഷപാതത്തിനും അറുതിവരുത്തി. ജാതിമത ഭേദമന്യേ വികസനം കൊണ്ടുവരാനും മോദി ഭരണത്തിന് സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ജാതിരാഹിത്യത്തിന് മോദി തുടക്കമിട്ടെന്നും അദ്ദേഹം പറഞ്ഞു. ബുദ്ധന്‍, നെല്‍സണ്‍ മണ്ടേല, അബ്രഹാം ലിങ്കണ്‍ എന്നിവരൊടൊപ്പമാണ് യോഗി മോദിയെ താരതമ്യം ചെയ്തത്.
