ലഖ്‍നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് സോൻഭദ്ര വെടിവെപ്പില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കും. വൈകുന്നേരത്തോടെ മാധ്യമങ്ങളെയും കാണുമെന്ന് അറിയിച്ചിട്ടുണ്ട്. സോൻഭദ്ര കൂട്ടക്കൊലയിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ കാണാനെത്തിയ പ്രിയങ്ക യോഗി ആദിത്യനാഥിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. 

ജനങ്ങളുടെ ദുരവസ്ഥക്കെതിരെ മുഖ്യമന്ത്രി മുഖം തിരിച്ചുനിൽക്കുകയാണെന്ന ആരോപണം പ്രിയങ്ക ഉന്നയിച്ചതിന് പിന്നാലെയാണ് സന്ദർശനം എന്നത് ശ്രദ്ധേയമാണ്. പ്രിയങ്കയുടെ സന്ദർശനം കോൺഗ്രസ് രാഷ്ട്രീയ ആയുധമാക്കുന്ന പശ്ചാത്തലത്തിൽ ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ നിർദ്ദേശപ്രകാരമാണ് സന്ദർശനം.