മദ്യനയ അഴിമതിക്കേസിലെ സിബിഐ അപ്പീലിൽ, ദില്ലി ഹൈക്കോടതി ജഡ്ജി സ്വർണ്ണ കാന്ത ശർമ്മ പിന്മാറണമെന്ന് അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെട്ടു. ജഡ്ജിക്ക് മുന്നിൽ നേരിട്ട് ഹാജരായി വാദിച്ച കെജ്രിവാൾ, ജഡ്ജിയുടെ ഉത്തരവുകളിലും ആർഎസ്എസ് ബന്ധമുള്ള 4 പരിപാടികളിലെ പങ്കാളിത്തവും ചോദ്യം ചെയ്തു

ദില്ലി: മദ്യനയ അഴിമതിക്കേസിലെ സി ബി ഐ അപ്പീലിൽ ദില്ലി ഹൈക്കോടതി ജഡ്ജി സ്വർണ്ണ കാന്ത ശർമ്മയുടെ ബെഞ്ചിൽ നിന്ന് നിഷ്പക്ഷമായ വിചാരണ ഉണ്ടാകുമെന്ന് കരുതിന്നില്ലെന്ന് മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കേസില്‍നിന്ന് ജഡ്ജി പിന്മാറണമെന്നാവശ്യപ്പെട്ട്, ഇതേ ജഡ്ജിക്ക് മുന്നില്‍ നേരിട്ട് ഹാജരായാണ് കെജ്രിവാള്‍ വാദിച്ചത്. ജസ്റ്റിസ് ശർമ്മയുടെ ഉത്തരവുകളും കോടതിക്ക് പുറത്തുള്ള പെരുമാറ്റവുമാണ് സംശയത്തിനും ആശങ്കയ്ക്കും കാരണമെന്നും കെജ്രിവാള്‍ ചൂണ്ടിക്കാട്ടി. കേസിൽ ഇ ഡിക്കും സി ബി ഐയ്ക്കും അനുകൂലമായാണ് ജസ്റ്റിസ് കാന്ത ശർമ്മ തുടർച്ചയായി ഉത്തരവുകളെന്ന് കെജ്രിവാൾ വാദിച്ചു. ബി ജെ പിയുടെ അഭിഭാഷക സംഘടനയുടെ പരിപാടിയില്‍ ജസ്റ്റിസ് ശർമ്മ പങ്കെടുത്തതും സംശയത്തിന് കാരണമായെന്ന് കെജ്രിവാള്‍ കൂട്ടിച്ചേർത്തു. ആർ എസ് എസ് ബന്ധമുള്ള ഇത്തരം പരിപാടികളിൽ 4 തവണ ജസ്റ്റിസ് ശർമ്മ പങ്കെടുത്തെന്നും ദില്ലി മുൻ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. താൻ രാഷ്ട്രീയപരമായി പക്ഷപാതത്വം കാണിക്കുന്നു എന്നാണോ ആരോപണം എന്ന് ജഡ്ജി ചോദിച്ചു. കേസിൽ കെജ്രിവാളിന്റെ വാദം പൂർത്തിയായി. ഈ ബെഞ്ചിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്നും ജസ്റ്റിസ് കാന്ത ശർമ്മ പിന്മാറണമെന്നടക്കം കെജ്രിവാൾ നേരിട്ട് വാദിച്ചതോടെ കേസ് കൂടുതൽ ശ്രദ്ധേയമായിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

YouTube video player