നളന്ദ: ഛാഠ് പൂജയ്ക്ക് ക്ഷണിച്ചില്ലെന്ന പേരില്‍ മൂത്ത സഹോദരനെ സഹോദരിയായ യുവതിയും മൂത്ത സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് തല്ലിക്കൊന്നു. ബീഹാറിലെ നളന്ദയിലാണ് സംഭവം. ഇളയ സഹോദരനായ ജിതിന്‍ മാഞ്ചിയെയാണ് പൂജയ്ക്ക് ക്ഷണിച്ചില്ലെന്ന് പറഞ്ഞ് ക്രൂരമായി കൊലപ്പെടുത്തിയത്.

ശനിയാഴ്ച നടന്ന ഛാഠ് പൂജയ്ക്ക രേഖയെയും കുടുംബത്തെയും ജിതിന്‍ ക്ഷണിച്ചിരുന്നില്ല.  തിങ്കളാഴ്ച ജിതിന്‍റെ വീട്ടിലെത്തിയ മൂത്തസഹോദരനും സഹോദരിയും മുളവടിയും ബ്ലേഡും ഉപയോഗിച്ച് ജിതിനെ  ക്രൂരമായി മര്‍ദ്ദിച്ചു. അയല്‍ വാസികള്‍ എത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. ജിതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.  തുടര്‍ന്നാണ് ദൃക്സാക്ഷികള്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രതികളെ പൊലീസ് പിടികൂടിയത്.

സംഭവത്തില്‍ സഹോദരി രേഖ ദേവി, സഹോദരന്‍ ഭുപേന്ദ്ര മുതേശ്വര്‍ ചൗധരി, സുഹൃത്തുക്കളായ സഞ്ജയ് ചൗധരി, ദര്‍മേന്ദ്ര ചൗധരി, സുമന്‍ സൗരഭ്, മാഗ്രി ദേവി, സുശീല ദേവി, സ്മൃതി ദേവി എന്നിവരാണ് അറസ്റ്റിലായത്.