Asianet News MalayalamAsianet News Malayalam

ഭാര്യയെ കൊലപ്പെടുത്തി മൃതദേഹത്തിനൊപ്പം സെൽഫിയെടുത്ത് ബന്ധുക്കൾക്ക് അയച്ചു; ഭർത്താവ് ജീവനൊടുക്കി

ഭാര്യ നോയിഡയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. യുവതി ജോലിയ്ക്ക് പോകുന്നതിനെച്ചൊല്ലി ഇരുവരും തമ്മിൽ പലതവണ വഴക്കുണ്ടായതായി റിപ്പോർട്ടുണ്ട്. ഈ വഴക്ക് മൂർച്ഛിക്കുകയും ഭാര്യയെ സ്കാർഫ് ഉപയോഗിച്ച് ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. 

young man killed his wife and took a selfie with her body and sent it to her relatives husband committed suicide
Author
First Published May 18, 2024, 8:40 AM IST

ലക്നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു. ഭാര്യയെ കൊന്ന് മൃതദേഹത്തിനൊപ്പം സെൽഫിയെടുത്ത് ബന്ധുക്കൾക്ക് അയച്ചു നൽകിയാണ് ഭർത്താവ് ജീവനൊടുക്കിയത്. ഏത്ത സ്വദേശികളായ ദമ്പതികൾ ഗാസിയാബാദിലാണ് താമസിച്ചിരുന്നത്. ഇരുവരും തമ്മിലുള്ള വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത്. 

ഭാര്യ നോയിഡയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. യുവതി ജോലിയ്ക്ക് പോകുന്നതിനെച്ചൊല്ലി ഇരുവരും തമ്മിൽ പലതവണ വഴക്കുണ്ടായതായി റിപ്പോർട്ടുണ്ട്. ഈ വഴക്ക് മൂർച്ഛിക്കുകയും ഭാര്യയെ സ്കാർഫ് ഉപയോഗിച്ച് ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് മൃതദേഹം മടിയിലിരുത്തി സെൽഫിയെടുത്ത് ബന്ധുക്കൾക്ക് അയച്ചുകൊടുത്തു. സംഭവം കണ്ട് ഞെട്ടി ഇളയ സഹോദരൻ ഇയാളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോണിൽ കിട്ടിയിരുന്നില്ല. തുടർന്ന് വീട്ടിലെത്തിയപ്പോഴാണ് കട്ടിലിൽ യുവതിയുടെ മൃതദേഹവും തൂങ്ങിക്കിടക്കുന്ന നിലയിൽ സഹോദരനെയും കണ്ടത്. 

ഉടൻ തന്നെ ലോക്കൽ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. “ഭർത്താവ് ആദ്യം ഭാര്യയെ സ്കാർഫ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും അതേ സ്കാർഫ് ഉപയോഗിച്ച് തൂങ്ങി മരിക്കുകയും ചെയ്തു. ജീവനൊടുക്കുന്നതിന് മുമ്പ്, മൃതദേഹത്തിനൊപ്പം ഒരു സെൽഫി എടുത്ത് ബന്ധുക്കൾക്ക് അയക്കുകയുമായിരുന്നു. വാതിൽ അകത്ത് നിന്ന് പൂട്ടിയിരുന്നു. കേസിൽ കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.-ഡെപ്യൂട്ടി പോലീസ് കമ്മീഷണർ വിവേക് ​​കുമാർ യാദവ് പറഞ്ഞു. 

'അജയ്യ രാഷ്ട്രീയ ശക്തി ആയതിന്റെ വേവലാതി'; വീക്ഷണത്തിന് മറുപടിയുമായി പ്രതിച്ഛായ

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

https://www.youtube.com/watch?v=Ko18SgceYX8

 

Latest Videos
Follow Us:
Download App:
  • android
  • ios