Asianet News MalayalamAsianet News Malayalam

വോട്ടർ പട്ടികയിൽ പേര് ചേർക്കൽ, 18 തികയാൻ കാത്തിരിക്കേണ്ടെന്ന് തെര‍ഞ്ഞെടുപ്പ് കമ്മീഷൻ

17 വയസ്സ് തികഞ്ഞാൽ മുൻകൂറായി അപേക്ഷ നൽകാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

Youngsters above 17 years of age can now apply in advance for enrollment in Voters list
Author
Delhi, First Published Jul 28, 2022, 11:56 AM IST

ദില്ലി: രാജ്യത്ത് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് 18 വയസ്സ് തികയാൻ കാക്കേണ്ടതില്ലെന്ന് തെര‍ഞ്ഞെടുപ്പ് കമ്മീഷൻ. 17 വയസ്സ് പൂർത്തിയായാൽ പട്ടികയിൽ പേര് ചേർക്കാൻ മുൻകൂറായി അപേക്ഷ നൽകാവുന്നതാണെന്ന് കമ്മീഷൻ അറിയിച്ചു. ഇതിന് വേണ്ട സാങ്കേതിക സജ്ജീകരണങ്ങൾ നൽകാൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് കമ്മീഷൻ നിർദേശം നൽകി. നിലവിൽ ജനുവരി 1ന് 18 വയസ്സ് തികയുന്നവർക്ക് മാത്രമേ, വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷ നൽകാനാകൂ. എന്നാൽ പുതിയ ഉത്തരവോടെ 17 തികഞ്ഞാൽ മുൻകൂർ അപേക്ഷ നൽകാനാകും. 

 

Follow Us:
Download App:
  • android
  • ios