Asianet News MalayalamAsianet News Malayalam

കൊവിഡ് പോസിറ്റീവ്; നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തയാള്‍ ആത്മഹത്യ ചെയ്തു

24 മണിക്കൂറിനിടെ 200 ലേറെ പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. കൊവിഡ് രോഗികളുടെ എണ്ണം 1500 കടക്കുകയും മരണസംഖ്യ  107 ആവുകയും ചെയ്തു.  

youth attended Nizamuddin session committed suicide after he tested covid positive
Author
Mumbai, First Published Apr 11, 2020, 2:57 PM IST

മഹാരാഷ്ട്ര: കൊവിഡ് ബാധിതനായ അസം സ്വദേശി മുംബൈയില്‍ ആത്മഹത്യ ചെയ്തു. അകോലയിലെ ആശുപത്രി ഐസൊലേഷന്‍ വാര്‍ഡില്‍ വെച്ചാണ് യുവാവ് ആത്മഹത്യ ചെയ്തത്. ബ്ലേഡ് കൊണ്ട് കഴുത്ത് മുറിച്ചാണ് മരണം. ഇന്നലെയാണ് ഇയാളുടെ കൊവിഡ് പരിശോധനാ ഫലം പുറത്തുവന്നത്. ദില്ലിയില്‍ നടന്ന നിസാമുദ്ദീന്‍ സമ്മേളനത്തില്‍ യുവാവ് പങ്കെടുത്തിരുന്നു. 

അതേസമയം മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. 24 മണിക്കൂറിനിടെ 200 ലേറെ പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. കൊവിഡ് രോഗികളുടെ എണ്ണം 1500 കടക്കുകയും മരണസംഖ്യ 107 ആവുകയും ചെയ്തു. നഗരത്തിലെ ഏറ്റവും വലിയ മാർക്കറ്റുകളിലൊന്നായ എപിഎംസി മാർക്കറ്റ്, വ്യാപാരിക്ക് രോഗം സ്ഥിരീകരിച്ചതോടെ അടച്ച് പൂട്ടി. ധാരാവിയിലടക്കം രോഗം പടരുന്ന ഇടകളിലെ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളും അടച്ചു. ഇതോടെ ജനജീവിതം കൂടുതൽ ദുസഹമായിയിരിക്കുകയാണ്. 

ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചതോടെ മുംബൈ സെൻട്രലിലെ നാല് ആശുപത്രികളാണ് അടഞ്ഞ് കിടക്കുന്നത്. ആരോഗ്യപ്രവർത്തകരുടെ കുറവ് പരിഹരിക്കാൻ വിരമിച്ച ഡോക്ടർമാരുടേയും നഴ്സ്മാരുടേയും സന്നദ്ധ സേവനം സർക്കാർ തേടിയിരുന്നു. 9000 പേരാണ് ആദ്യ ദിനം മുന്നോട്ട് വന്നത്. നാട്ടിലേക്ക് പോവണമെന്നും മുടങ്ങിയ ശമ്പളം ഉടൻ കിട്ടണമെന്നും ആവശ്യപ്പെട്ട്  ഗുജറാത്തിലെ സൂറത്തിൽ അതിഥി തൊഴിലാളികൾ തെരുവിലിറങ്ങി. തുണിമിൽ ഫാക്ടറികളിൽ ജോലിചെയ്യുന്നവരാണ് ഇവർ. 70 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

Follow Us:
Download App:
  • android
  • ios