മത്സരപരീക്ഷക്ക് തയ്യാറെടുത്തുകൊണ്ടിരുന്ന രാകേഷ് ബ്ലൂടൂത്ത് ഉപയോഗിച്ച സമയം ഫോണ്‍ ചാര്‍ജ് ചെയ്തിരുന്നു. ഇതാകാം അപകട കാരണമെന്നും പൊലീസ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. 

ജയ്പുര്‍: പഠിക്കുന്നതിനിടെ ബ്ലൂടൂത്ത് ഹെഡ്ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചെന്ന് രാജസ്ഥാന്‍ പൊലീസ്. 28കാരനായ രാകേഷ് കുമാര്‍ നാഗര്‍ എന്നയാളാണ് പഠനത്തിന് ബ്ലൂടൂത്ത് ഇയര്‍ഫോണ്‍ ഉപയോഗിക്കവെ അപകടമുണ്ടായി മരിച്ചത്. ചെവിയില്‍ ഡിവൈസ് ഘടിപ്പിച്ചിരിക്കുമ്പോഴാണ് അപകടമുണ്ടായതെന്നും പൊലീസ് പറഞ്ഞു. ജയ്പുര്‍ ജില്ലയിലെ ചോമു പട്ടണത്തിനടുത്തെ ഉദൈപുരിയ ഗ്രാമത്തിലാണ് ദാരുണസംഭവം.

മത്സരപരീക്ഷക്ക് തയ്യാറെടുത്തുകൊണ്ടിരുന്ന രാകേഷ് ബ്ലൂടൂത്ത് ഉപയോഗിച്ച സമയം ഫോണ്‍ ചാര്‍ജ് ചെയ്തിരുന്നു. ഇതാകാം അപകട കാരണമെന്നും പൊലീസ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. അപകടം നടന്നയുടനെ രാകേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സ നടന്നുകൊണ്ടിരിക്കെയാണ് മരിച്ചത്. ഇരു ചെവികള്‍ക്കും ഗുരുതര പരിക്കേറ്റിരുന്നെന്നും പൊലീസ് വ്യക്തമാക്കി.

അബോധാവസ്ഥയിലാണ് യുവാവിനെ ആശുപത്രിയില്‍ കൊണ്ടുവന്നതെന്ന് ഡോ എല്‍എന്‍ റുണ്ട്‌ല ആശുപത്രി അധികൃതര്‍ പറഞ്ഞു. ഹൃദയാഘാതമാകാം മരണകാരണമെന്ന് ഡോക്ടര്‍മാരും അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരിയിലാണ് രാകേഷ് വിവാഹിതനായത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona