പിന്നാലെ പ്രശ്നം പരിഹരിക്കാൻ ഇരുകൂട്ടരും താനെയിലെ കോപ്രി പൊലീസ് സ്റ്റേഷനിലെത്തി. സ്റ്റേഷനകത്ത് വച്ചുണ്ടായ തർക്കത്തിനിടെയാണ് നേതാവിനെ സ്ത്രീകൾ അടിച്ചത്. പൊലീസ് ഇടപെട്ട് മർദനം തടഞ്ഞു.

മുംബൈ: മഹാരാഷ്ട്രയിൽ പിരിവിനെത്തിയ ശിവസേന നേതാവിനെ പൊലീസ് സ്റ്റേഷനിൽ മർദിച്ച് സ്ത്രീകൾ. യുട്യൂബറും ശിവസേന ഷിൻഡേ വിഭാഗം നേതാവുമായ സിദ്ധു അഭംഗെയ്ക്കാണ് മർദനമേറ്റത്. തുണിക്കച്ചവടം നടത്തുന്ന സ്ത്രീകളോട് 500 രൂപവച്ച് ഇയാൾ ആവശ്യപ്പെട്ടതായാണ് പരാതി. പ്രതിമാസം 500 രൂപ പിരിക്കാനിറങ്ങിയ യുവനേതാവിനെയാണ് സ്ത്രീകൾ പൊലീസ് സ്റ്റേഷനിലിട്ട് അടിച്ചത്. തിങ്കളാഴ്ച്ച വഴിയോരത്ത് തുണികച്ചവടം നടത്തുന്ന സ്ത്രീകളോടും ഇയാൾ പണം ആവശ്യപ്പെട്ടു. പിരിവ് നൽകില്ലെന്ന് പറഞ്ഞതോടെ വാക്കേറ്റമായി. പിന്നാലെ പ്രശ്നം പരിഹരിക്കാൻ ഇരുകൂട്ടരും താനെയിലെ കോപ്രി പൊലീസ് സ്റ്റേഷനിലെത്തി. സ്റ്റേഷനകത്ത് വച്ചുണ്ടായ തർക്കത്തിനിടെയാണ് നേതാവിനെ സ്ത്രീകൾ അടിച്ചത്. പൊലീസ് ഇടപെട്ട് മർദനം തടഞ്ഞു. ഇരുകൂട്ടർക്കുമെതിരെ കേസെടുത്തു.