രാജേബാഗ്ശ്വർ ഫുട്ബോൾ ക്ലബ്ബിന്റെ 31-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിക്കിടെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. പരിപാടിക്കായി സ്ഥാപിച്ച ഫ്ലെക്സ് ബാനറുകൾ, പോസ്റ്ററുകൾ, ശബ്ദ സംവിധാനങ്ങൾ എന്നിവ പ്രദേശവാസികളെ പ്രകോപിപ്പിച്ചു.

മുംബൈ: മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ ഇരുവിഭാ​ഗങ്ങൾ ഏറ്റുമുട്ടി. സംഭവത്തിൽ 10 പേർക്ക് പരിക്കേൽക്കുകയും നിരവധി വാഹനങ്ങൾ അ​ഗ്നിക്കിരയാക്കുകയും ചെയ്തു. വെള്ളിയാഴ്ച രാത്രി കോലാപ്പൂരിൽ സിദ്ധാർത്ഥ്‌നഗർ പ്രദേശത്താണ് ഇരുവിഭാ​ഗങ്ങൾ ഏറ്റുമുട്ടിയത്. തർക്കം കല്ലേറിലേക്കും തീവെപ്പിലേക്കുമെത്തി. രാജേബാഗ്ശ്വർ ഫുട്ബോൾ ക്ലബ്ബിന്റെ 31-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിക്കിടെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. പരിപാടിക്കായി സ്ഥാപിച്ച ഫ്ലെക്സ് ബാനറുകൾ, പോസ്റ്ററുകൾ, ശബ്ദ സംവിധാനങ്ങൾ എന്നിവ പ്രദേശവാസികളെ പ്രകോപിപ്പിച്ചു. ശബ്ദവും വെളിച്ചവും പ്രദേശവാസികൾക്ക് അസൗകര്യം ഉണ്ടായതായി പരാതിപ്പെട്ടതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. 

രാത്രി 10 മണിയോടെ ഇരുവിഭാഗവും പരസ്പരം കല്ലെറിഞ്ഞു. കുറഞ്ഞത് രണ്ട് കാറുകളെങ്കിലും കത്തി നശിച്ചു. ഓട്ടോറിക്ഷകളും പാർക്ക് ചെയ്തിരുന്ന കാറുകളും ഉൾപ്പെടെ ഏകദേശം എട്ട് മുതൽ ഒമ്പത് വരെ വാഹനങ്ങൾ നശിപ്പിക്കപ്പെട്ടു. കല്ലേറിൽ വാഹനങ്ങളുടെ ​ഗ്ലാസുകളും വീടുകളുടെ ജനാലകളും തകർത്തതായി ദൃക്‌സാക്ഷികൾ പറഞ്ഞു. പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. 200 ലധികം പൊലീസുകാരെ പ്രദേശത്ത് വിന്യസിച്ചു. തെറ്റിദ്ധാരണയുടെ ഫലമാണ് സംഘർഷമെന്ന് അധികൃതർ അറിയിച്ചു. ആരും കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും സ്ഥിതി​ഗതികൾ നിയന്ത്രണ വിധേയമാണെന്നും കോലാപൂർ എസ്പി ജനങ്ങളോട് ആവശ്യപ്പെട്ടു.