അപകടം നടന്നിടത്ത് നിന്നാണ് ​ഗുജറാത്ത് എടിഎസ് ഡിവിആർ കണ്ടെത്തിയത്. 

അഹമ്മദാബാദ് : അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട വിമാനത്തിന്റെ ഡിജിറ്റൽ വീഡിയോ റെക്കോ‍ർഡർ കണ്ടെത്തി. വിമാനത്തിൽ സ്ഥാപിച്ചിരുന്ന എല്ലാ ക്യാമറകളിലെയും ദൃശ്യങ്ങൾ ഉൾപ്പെടുന്നതാണ് ഡിവിആർ. അന്വേഷണ സംഘം ഇതിലെ ​ദൃശ്യങ്ങൾ പരിശോധിക്കും. അപകടം നടന്നിടത്ത് നിന്നാണ് ​ഗുജറാത്ത് എടിഎസ് ഡിവിആർ കണ്ടെത്തിയത്. അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് ഇത് കണ്ടെത്തിയതെന്നും, ഫോറൻസിക് ലാബിന് കൈമാറുമെന്നും ഉദ്യോ​ഗസ്ഥർ അറിയിച്ചു. 

നേരത്തെ വിമാനത്തിന്റെ കോക്പിറ്റ് വോയ്സ് റെക്കോർഡറും ബ്ലാക് ബോക്സും കണ്ടെടുത്തിരുന്നു. എയര്‍ക്രാഫ്റ്റ് ആക്സിഡന്‍റ്സ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ഇതിലെ വിവരങ്ങള്‍ ശേഖരിക്കുകയാണ്.

294 പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ഇന്ത്യ തുടങ്ങിയ അന്വേഷണത്തിന് പിന്തുണയുമായി അമേരിക്കയിലെയും, ബ്രിട്ടനിലെയും സംഘം വൈകാതെയെത്തും. അട്ടിമറി തല്‍ക്കാലം സംശയിക്കുന്നില്ലെങ്കിലും സുരക്ഷ ഏജന്‍സികളുടേതടക്കം സഹകരണം അന്വേഷണ സംഘത്തിനുണ്ടാകും.

Scroll to load tweet…

Scroll to load tweet…