രാജ്യത്തെ സേവിക്കാൻ ദീർഘായുസ്സും ആരോഗ്യവുമുള്ള ജീവിതം ഉണ്ടാകട്ടേ എന്ന് മുഖ്യമന്ത്രി ട്വിറ്ററിലൂടെ ആശംസിച്ചു

തിരുവനന്തപുരം: എഴുപത്തിയൊന്നാം പിറന്നാൾ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസയറിയിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ സേവിക്കാൻ ദീർഘായുസ്സും ആരോഗ്യവുമുള്ള ജീവിതം ഉണ്ടാകട്ടേ എന്ന് മുഖ്യമന്ത്രി ട്വിറ്ററിലൂടെ ആശംസിച്ചു.

Scroll to load tweet…

നിരവധി പേരാണ് ജന്മദിനത്തിൽ പ്രധാനമന്ത്രിക്ക് ആശംസയുമായെത്തിരിക്കുന്നത്. മലയാളി താരങ്ങളായ മോഹൻലാലും ഉണ്ണി മുകുന്ദനുമടക്കമുള്ളവരും പ്രധാനമന്ത്രിക്ക് പിറന്നാൾ ആശംസ നേർന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും നരേന്ദ്രമോദിയ്ക്ക് ജന്മദിനാശംസ നേർന്നിരുന്നു.