അംറേലി: ഗുജറാത്തിലെ അംറേലിയില്‍ രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ പ്രതിമ അജ്ഞാതര്‍ തകര്‍ത്തു. അംറേലി ജില്ലയിലെ ഹരികൃഷ്ണ തടാകത്തിനടുത്ത് സ്ഥിതി ചെയ്യുന്ന പ്രതിമയാണ് അജ്ഞാതര്‍ തകര്‍ത്തത്. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. 2018ലാണ് ഹരികൃഷ്ണ തടാകത്തിന് സമീപം മഹാത്മ ഗാന്ധിയുടെ പ്രതിമ സ്ഥാപിച്ചത്.

2017ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. സുറത്ത് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വജ്രവ്യാപാരി സാവ്‍ജി ഭായ് ഡോലാക്കിയയുടെ നേതൃത്വത്തിലുള്ള ഡോലാക്കിയ ഫൗണ്ടേഷനാണ് പ്രതിമ സംരക്ഷിക്കുന്നത്. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം നടന്നതെന്നും പ്രതിമ തകര്‍ത്തയാളുകളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്നും സബ് ഇന്‍സ്പെക്ടര്‍ വൈ പി ഗോഹില്‍ പറഞ്ഞു. 

പൗരത്വ നിയമത്തെ അനുകൂലിച്ച് കേരളത്തില്‍ റാലി നടത്താന്‍ ആര്‍എസ്എസ്-ബിജെപി തീരുമാനം; അമിത് ഷാ എത്തും

തദ്ദേശ തെരഞ്ഞെടുപ്പ് : സംവരണ സീറ്റുകൾ മാറും, വിധിയെഴുത്ത് ഒക്ടോബര്‍ നവംബര്‍ മാസങ്ങളിൽ

'ആറ് മാസത്തേക്ക് ഫ്രീ'; സിഎഎ പിന്തുണ വര്‍ധിപ്പിക്കാന്‍ 'ഓഫര്‍', പച്ചക്കള്ളമെന്ന് നെറ്റ്ഫ്ലിക്സ്