നിലവിൽ 294 മരണമാണ് അപകടെത്തെ തുടര്‍ന്ന് സ്ഥിരീകരിച്ചത്. 24 പ്രദേശവാസികൾക്കും ജീവൻ നഷ്ടമായി. അറുപതിലേറെ പേരാണ് ചികിത്സയിലുള്ളത്. ദുരന്തത്തിൽ ഡിജിസിഎ അടക്കം പ്രഖ്യാപിച്ച അന്വേഷണങ്ങൾ ഇന്ന് തുടങ്ങും.

അഹമ്മദബാദ്: ഇന്നലെ അഹമ്മദാബാദില്‍ കത്തിയെരിഞ്ഞ വിമാനത്തിലെ തന്‍റെ യാത്ര ഒഴിവാക്കിയതിന് ദൈവത്തോട് നന്ദി പറയുകയാണ് 60 കാരനായ സവ്ജിഭായ്. അഹമ്മദബാദില്‍ നിന്ന് ലണ്ടനിലേക്ക് അപകടത്തില്‍ പെട്ട എയര്‍ ഇന്ത്യവിമാനത്തില്‍ സവ്ജിഭായ് ടിക്കറ്റ് എടുത്തിരുന്നു എന്നാല്‍ പിന്നീട് യാത്ര നാല് ദിവസത്തേക്ക് നീട്ടിവെക്കുകയായിരുന്നു. യാത്രമാറ്റിവെക്കാനുള്ള തീരുമാനം ജീവന്‍ രക്ഷിക്കുമെന്ന് ഒരിക്കലും കരുതിയുന്നില്ലെന്നും മകന്‍ തന്നോട് പറഞ്ഞത് നല്ല പ്രവൃത്തികളാണ് അച്ഛന്‍റെ ജീവന്‍ രക്ഷിച്ചതെന്നുമാമെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ 294 മരണമാണ് അപകടെത്തെ തുടര്‍ന്ന് സ്ഥിരീകരിച്ചത്. 24 പ്രദേശവാസികൾക്കും ജീവൻ നഷ്ടമായി. അറുപതിലേറെ പേരാണ് ചികിത്സയിലുള്ളത്. ദുരന്തത്തിൽ ഡിജിസിഎ അടക്കം പ്രഖ്യാപിച്ച അന്വേഷണങ്ങൾ ഇന്ന് തുടങ്ങും. വിമാനത്തിന്റെ ബ്ലാക് ബോക്സ് കണ്ടെത്തിയിട്ടുണ്ട്. ഇതിലെ വിവരങ്ങളാകും അപകടത്തിന്റെ കാരണങ്ങൾ കണ്ടെത്തുന്നതിൽ നിർണായകമാവുക. മൃതദേഹം തിരിച്ചറിയാൻ ഡിഎൻഎ പരിശോധനയടക്കമുള്ള നടപടികളും ഇന്ന് തുടങ്ങും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

അമേരിക്കയിൽ നിന്നും യുകെയിൽ നിന്നുമുള്ള വിദഗ്ധ സംഘം ഉടൻ ഇന്ത്യയിലെത്തും. വിദഗ്ധ സമിതി രൂപീകരിച്ച് പരിശോധിക്കാനുളള തീരുമാനത്തിലാണ് വ്യോമയാനമന്ത്രാലയം. വ്യോമയാന സുരക്ഷ ശക്തമാക്കാൻ ഉള്ള വഴികൾ സമിതി നിർദ്ദേശിക്കും. അന്വേഷണത്തിൽ രണ്ട് അമേരിക്കൻ ഏജൻസികളും പങ്കെടുക്കും.അമേരിക്കയുടെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും അന്വേഷണവുമായി സഹകരിക്കും. ബോയിങ്ങിൽ നിന്നും ജിഇയിൽ നിന്നും വിവരങ്ങൾ തേടിയെന്ന് അമേരിക്കൻ ഗതാഗത സെക്രട്ടറി ഷോൺ ഡഫി വ്യക്തമാക്കി. അന്വേഷണത്തിലെ കണ്ടെത്തലുകൾ അനുസരിച്ച് സുരക്ഷാ നിർദ്ദേശങ്ങൾ നടപ്പിലാക്കും.

YouTube video player