പൂഞ്ചിലെ ഗുൽപ്പൂരിൽ  പാകിസ്ഥാൻ ഷെല്ലാക്രമണം നടത്തിയതായി വാർത്ത ഏജൻസി റിപ്പോർട്ട്

ശ്രീനഗര്‍: ജമ്മു കാശ്മീർ നിയന്ത്രണ രേഖയിൽ വീണ്ടും പാക് പ്രകോപനം.പൂഞ്ചിലെ ഗുൽപ്പൂരിൽ പാകിസ്ഥാൻ ഷെല്ലാക്രമണം നടത്തിയതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു ആക്രമണം. അതേ സമയം ജമ്മു കാശ്മീരിൽ തീവ്രവാദികൾ നുഴഞ്ഞ് കയറിയതായി ബിഎസ്എഫ് വൃത്തങ്ങളെ ഉദ്ധരിച്ച് ചില ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള തീവ്രവാദി സംഘം നുഴഞ്ഞ് കയറാൻ ശ്രമിക്കുന്നതായും റിപ്പോർട്ടിലുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred