Asianet News MalayalamAsianet News Malayalam

നിയമത്തിന് മുകളിലല്ല മനുഷ്യത്വം; റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ ഇന്ത്യ വിടണമെന്ന് ബിജെപി മന്ത്രി

pakistan should take away rohingyas says union minister giriraj singh
Author
First Published Sep 19, 2017, 5:50 AM IST

ദില്ലി: റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ പാക്കിസ്ഥാന്‍ ഭരണകൂടം സ്വീകരിക്കണമെന്ന വിവാദ പ്രസ്താവനയുമായി ബിജെപി മന്ത്രി ഗിരിരാജ് സിംഗ്. വിവാദ പ്രസ്താവനകളുടെ പേരില്‍ ഇതിനുമുമ്പും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുള്ള കേന്ദ്രമന്ത്രിയാണ് ഗിരിരാജ് സിംഗ്. പാക്കിസ്ഥാന്റെ നേതൃത്വത്തില്‍കാശ്മീരില്‍ നടക്കുന്ന ആക്രമണങ്ങളെ അപലപിച്ചു കൊണ്ടായിരുന്നു റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്കെതിരെ മന്ത്രി സംസാരിച്ചത്. അതിര്‍ത്തിയില്‍ നടക്കുന്ന ആക്രമണങ്ങള്‍ ഇനിയും സഹിക്കാനുള്ള കഴിവില്ലെിന്നും അതിനാല്‍ റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ ഇന്ത്യയില്‍ നിന്ന് പിന്‍വാങ്ങണമെന്നും മന്ത്രി പറഞ്ഞു.

നിയമത്തിനു മുകളിലല്ല മനുഷ്യത്വമെന്നും നിയമവിരുദ്ധരായ റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയ്ക്ക്ഭീക്ഷണിയാണെന്നുമാണ് മന്ത്രിയുടെ വിവാദ പ്രസ്താവനയിലെ പ്രധാന പരാമര്‍ശങ്ങള്‍. റോഹിംഗ്യന്‍ മുസ്‌ളീങ്ങളോട് കരുണതോന്നുന്ന പാിക്കിസ്ഥാനിലെ തീവ്രവാദ സംഘടന ജെയ്‌ഷെ മുഹമ്മദിന്റെ നേതാവ് മസൂദ് അഷര്‍ ഇവരെ സ്വന്തം രാജ്യമായ പാക്കിസ്ഥാനിലേക്ക് കൊണ്ടുപോകണമെന്നും ഗിരിരാജ് സിംഗ് ആവശ്യപ്പെട്ടു.

ആഗസ്റ്റ് ഒന്‍പതിന് പാര്‍ലമെന്റില്‍ ഗവര്‍ണ്‍മെന്റ് നല്‍കിയ കണക്കുകളില്‍ 14000 റോഹിംഗ്യകളാണ് ഇന്ത്യയില്‍ താമസിക്കുന്നത്. എന്നാല്‍ രേഖകളില്ലാത്ത 40,000 ത്തോളം റോഹിംഗ്യകള്‍ ഇന്ത്യയിലുണ്ടെന്നാണ് ചില കണക്കുകള്‍ സൂചിപ്പിക്കുന്നത്. നരേന്ദ്രമോദി അധികാരത്തില്‍ വരുന്നതിനെ എതിര്‍ക്കുന്നവര്‍ക്ക് ഇന്ത്യ വിട്ട് പാക്കിസ്ഥാനിലേക്ക് പോകാമെന്നും ഗിരിരാജ് സിംഗ് നേരത്തേ വ്യക്തമാക്കിയിരുന്നു.

Follow Us:
Download App:
  • android
  • ios