നിലപാടറിയിക്കാതെ രാഹുൽ ഗാന്ധി,'സംഘടന ശാക്തീകരണ ചർച്ചകൾ തുടരട്ടെ'

ഉദയ് പൂര്‍:ചിന്തൻ ശിബിരം രണ്ടാം ദിവസത്തിലേക്ക് കടന്നു.കോണ്‍ഗ്രസിന്‍റെ പുതിയ അധ്യക്ഷനായി രാഹുല്‍ ഗാന്ധി എത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമായി. എന്നാല്‍ ഈ ചര്‍ച്ചകളില്‍ രാഹുല്‍ ഗാന്ധി അതൃപ്തനാണ്.സംഘടന ശാക്തീകരണ ചർച്ചകൾ തുടരട്ടെയെന്ന് രാഹുൽ നേതാക്കളോട് വ്യക്തമാക്കി.പാർട്ടി ജനറൽ സെക്രട്ടറിമാർ, സംസ്ഥാന അധ്യക്ഷന്‍മാർ, പാർലമെൻ്ററി പാർട്ടി നേതാക്കളുമായി രാഹുല്‍ പ്രത്യേകം ചർച്ച നടത്തുന്നുണ്ട് . എന്നാല്‍ അധ്യക്ഷ പദവി ഏറ്റെടുക്കുന്നത് സംബന്ധിച്ച് അദ്ദേഹം നിലപാട് വ്യക്തമാക്കിയിട്ടില്ല.6 സമിതികളുടെ നിർദ്ദേശങ്ങളിൽ ഇന്നും ചർച്ച തുടരും. നാളെ രാവിലെ 6 സമിതികളുടെയും അധ്യക്ഷന്മാരുമായി സോണിയ ഗാന്ധി വീണ്ടും ചർച്ച ചെയ്യും.തുടർന്ന് പ്രവർത്തക സമിതി ചേർന്ന് നിർദ്ദേശങ്ങൾക്ക് അന്തിമരൂപം നൽകും.

YouTube video player

Also Read:chintan shivir :ചിന്തന്‍ ശിബിരം കോണ്‍ഗ്രസിനെ രക്ഷിക്കുമോ?