സഭയിൽ രണ്ട് പ്രാവശ്യം വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ട ഒരാൾ പ്രധാനമന്ത്രിയായി തുടരുന്നത് ചോദ്യം ചെയ്ത് 122മസഭാം​ഗങ്ങൾ കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.

കൊളംബോ: ശ്രീലങ്കയിൽ മഹീന്ദ്ര രാജപക്സെയ്ക്ക് പ്രധാനമന്ത്രി എന്ന നിലയിൽ തീരുമാനമെടുക്കാൻ അധികാരമില്ലെന്ന് കോടതി. ശ്രീലങ്കയിൽ ഇപ്പോഴും രാഷ്ട്രീയ പ്രതിസന്ധി തുടരുകയാണ്. സഭയിൽ രണ്ട് പ്രാവശ്യം വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ട ഒരാൾ പ്രധാനമന്ത്രിയായി തുടരുന്നത് ചോദ്യം ചെയ്ത് 122മസഭാം​ഗങ്ങൾ കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഈ ഹർജിയിൻ മേലാണ് കോടതി ഇപ്പോൾ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. 

പ്രധാനമന്ത്രിയായിരുന്ന റെനിൽ വിക്രമസിം​ഗെയെ മാറ്റി രാജപക്സെ അധികാരത്തിലെത്തിയ അന്നു മുതൽ ശ്രീലങ്ക രൂക്ഷമായ ഭരണ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. രാജപക്സേയെക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നെങ്കിലും രാജി വയ്ക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. പ്രധാനമന്ത്രിയുടെ ഓഫീസ് ബജറ്റ് വെട്ടിക്കുറയ്ക്കാനും ശ്രീലങ്കൻ പാർ‌ലമെന്റ് പ്രമേയം പാസ്സാക്കിയിരുന്നു.