എംഎഡ് വിദ്യാര്‍ഥിയായ ഹിലാല്‍ അഹമ്മദ്(28) ആണ് അറസ്റ്റിലായത്. യൂണിവേഴ്സിറ്റിയില്‍ റെയ്ഡ് നടത്തിയാണ് വിദ്യാര്‍ഥിയെ പിടികൂടിയത്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഹിലാലിനെ കശ്മീരിലേക്ക് കൊണ്ടുപോയി.

ബതിന്‍ഡ: തീവ്രവാദ ബന്ധമാരോപിച്ച് കശ്മീരി വിദ്യാര്‍ഥിയെ പഞ്ചാബ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് ജമ്മുകശ്മീര്‍ പൊലീസ് അറസ്റ്റ് ചെയ്തു. എംഎഡ് വിദ്യാര്‍ഥിയായ ഹിലാല്‍ അഹമ്മദ്(28) ആണ് അറസ്റ്റിലായത്. യൂണിവേഴ്സിറ്റിയില്‍ റെയ്ഡ് നടത്തിയാണ് വിദ്യാര്‍ഥിയെ പിടികൂടിയത്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഹിലാലിനെ കശ്മീരിലേക്ക് കൊണ്ടുപോയി. 

കശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി വിദ്യാര്‍ത്ഥിക്ക് പങ്കുണ്ടെന്ന് പൊലീസ് ആരോപിച്ചു. എന്നാല്‍, വിദ്യാര്‍ത്ഥിക്കെതിരെയുള്ള കേസ് വെളിപ്പെടുത്തിയിരുന്നില്ലെന്നും അറസ്റ്റ് വാറണ്ടുണ്ടെന്ന് മാത്രമാണ് ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചതെന്നും ബതിന്‍ഡ് എസ്എസ്പി നാനക് സിങ് പറഞ്ഞു. കശ്മീരിലെ തീവ്രവാദ ഗ്രൂപ്പുകള്‍ പഞ്ചാബിലും ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് പഞ്ചാബ് പൊലീസ് നേരത്തെ അറിയിച്ചിരുന്നു.