ജൂണ്‍ 2018 ന് മകളെ ഭര്‍തൃവീട്ടുകാര്‍ കൊലപ്പെടുത്തിയെന്നാരോപിച്ച് റൂബിയുടെ പിതാവ്  ഹരിപ്രസാദ് പൊലീസില്‍ പരാതി നല്‍കി.  എന്നാല്‍ പരാതിയില്‍ കഴമ്പില്ലെന്ന് കണ്ട പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ല. എന്നാല്‍ പിന്നീട് കോടതി ഉത്തവിനെ തുടര്‍ന്ന് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ബന്ധിതമായി. എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ ശവശരീരം കണ്ടെത്താന്‍ കഴിഞ്ഞില്ല. 

ലഖ്നൗ:സത്രീധനത്തിന് വേണ്ടി മകളെ മരുമകനും അമ്മായിഅമ്മയും അമ്മായിഅച്ഛനും ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന് പിതാവ്, മാസങ്ങള്‍ നീണ്ട അന്വേഷണത്തില്‍ യുവതിയെ ജീവനോടെ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ഫൈസാബാദിലാണ് സംഭവം. 2016 ജനുവരിയിലാണ് റൂബി എന്ന യുവതി മാതപിതാക്കളുടെ സമ്മതത്തോടെ രാഹുല്‍ എന്നയാളെ വിവാഹം ചെയ്യുന്നത്.

ജൂണ്‍ 2018 ന് മകളെ ഭര്‍തൃവീട്ടുകാര്‍ കൊലപ്പെടുത്തിയെന്നാരോപിച്ച് റൂബിയുടെ പിതാവ് ഹരിപ്രസാദ് പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ പരാതിയില്‍ കഴമ്പില്ലെന്ന് കണ്ട പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ല. എന്നാല്‍ പിന്നീട് കോടതി ഉത്തവിനെ തുടര്‍ന്ന് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ബന്ധിതമായി. എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ ശവശരീരം കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീടാണ് കൊല്ലപ്പെട്ട റൂബിയുടെ ഫേസ്ബുക്ക് ആക്റ്റീവാണെന്ന് പൊലീസ് കണ്ടെത്തുന്നത്. 

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതി ദില്ലിയില്‍ രാമു എന്നയാളുടെ കൂടെ താമസിക്കുന്നതായി പൊലീസ് കണ്ടെത്തി. രാമുവിനെ വിവാഹം ചെയ്യാനായാണ് വ്യാജ കൊലപാതകക്കഥയുണ്ടാക്കിയതെന്ന് യുവതി പൊലീസിന് മുമ്പില്‍ കുറ്റസമ്മതം നടത്തി. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.