ക്യൂന്‍സ്ലാന്‍റില്‍ താമസിച്ചിരുന്ന നേഴ്സായ രാജ്‌വീന്ദർ സിംഗാണ് കേസിലെ പ്രതിയെന്നാണ് ഓസ്ട്രേലിയന്‍ പൊലീസ് അനുമാനിക്കുന്നത്.
ദില്ലി: ഓസ്ട്രേലിയയില്‍ ഇരുപത്തിനാലുകാരിയായ യുവതിയെ കൊലപ്പെടുത്തി ഇന്ത്യയിലേക്ക് കടന്നയാളെക്കുറിച്ച് വിവരം നല്‍കിയാല്‍ അഞ്ച് കോടി രൂപ പ്രതിഫലം നല്‍കുമെന്ന് ഓസ്ട്രേലിയ. 2018 ഒക്ടോബറിൽ കെയ്‌ൻസിൽ നിന്ന് 40 കിലോമീറ്റർ വടക്കുള്ള വാംഗെട്ടി ബീച്ചിൽ തന്‍റെ നായയെ നടക്കുകയായിരുന്ന ടോയ കോർഡിംഗ്‌ലി (24) എന്ന യുവതി കൊല്ലപ്പെടുകയായിരുന്നു.
ഒരു മില്യൺ ഓസ്ട്രേലിയന്‍ ഡോളർ ( എകദേശം 5.31 കോടി രൂപ) പാരിതോഷികമാണ് കേസില്‍ പ്രതിയായ രാജ്വീന്ദർ സിംഗ് എന്നയാളെക്കുറിച്ച് നല്‍കിയാല്‍ ഓസ്ട്രേലിയയിലെ ക്യൂന്‍സ് ലാന്‍റ് സംസ്ഥാന സര്‍ക്കാര്‍ വാഗ്ഗദാനം ചെയ്തിരിക്കുന്നത്.
സംസ്ഥാനത്തിന്റെ വടക്കുഭാഗത്തുള്ള ഒരു കടൽത്തീരത്ത് മൃതദേഹം കണ്ടെത്തിയ യുവതിയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ ഒരു പ്രധാന പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിൽ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് അടുത്തിടെ പുറത്ത് വിട്ടിട്ടുണ്ട്.
കൊലപാതകവുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയന്‍ പൊലീസ് അന്വേഷിക്കുന്ന രാജ്‌വീന്ദർ സിങ്ങിന്റെ ഇപ്പോഴത്തെ സ്ഥലമോ, ഇയാളുടെ അറസ്റ്റിലേക്കും നയിക്കുന്ന വിവരങ്ങളോ നല്‍കുന്നവര്‍ക്ക് 1 ദശലക്ഷം ഓസ്‌ട്രേലിയൻ പാരിതോഷികം നൽകുമെന്ന് ക്വീൻസ്‌ലൻഡ് ഗവൺമെന്റ് പ്രഖ്യാപിച്ചതായി ഇന്ത്യയിലെ ഓസ്‌ട്രേലിയൻ ഹൈ കമ്മീഷ്ണര്‍ ബാരി ഒ ഫാരെൽ അറിയിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഇയാളുടെ പടവും ഓസ്‌ട്രേലിയൻ ഹൈ കമ്മീഷ്ണര്‍ പുറത്തുവിട്ടിട്ടുണ്ട്.
ക്യൂന്‍സ്ലാന്‍റില്‍ താമസിച്ചിരുന്ന നേഴ്സായ രാജ്‌വീന്ദർ സിംഗാണ് കേസിലെ പ്രതിയെന്നാണ് ഓസ്ട്രേലിയന്‍ പൊലീസ് അനുമാനിക്കുന്നത്. എന്നാൽ കൊലപാതകത്തിന് ശേഷം ഇയാള്‍ ഓസ്‌ട്രേലിയയിൽ ജോലിയും ഭാര്യയും മൂന്ന് മക്കളും ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് കടന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ക്ക് ഇപ്പോള്‍ 38 വയസുണ്ട്.
"ടോയ കൊല്ലപ്പെട്ടതിന്റെ പിറ്റേന്ന് ഒക്ടോബർ 22-ന് സിംഗ് കെയിൻസ് വിട്ടുവെന്നും തുടർന്ന് 23-ന് സിഡ്നിയിൽ നിന്ന് ഇന്ത്യയിലേക്ക് പറന്നതായും പൊലീസ് പറയുന്നു. ഇന്ത്യയില്‍ ഇയാള്‍ എത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്, ”ഓസ്ട്രേലിയന്‍ പൊലീസ് പറഞ്ഞു. ഇയാള്‍ ഇന്ത്യയില്‍ ഉണ്ടെന്ന് തന്നെയാണ് കരുതുന്നത് എന്നാണ് ഓസ്ട്രേലിയ പറയുന്നത്.
12കാരനോട് മുതിര്‍ന്ന വിദ്യാര്‍ത്ഥികളുടെ ക്രൂരത; മാജിക് കാണിക്കാമെന്ന് പറഞ്ഞ് ടീ ഷര്‍ട്ടിന് തീയിട്ടു
പതിനാറുകാരിയെ പീഡിപ്പിച്ചു: 46 കാരനും, സഹായിയായ 71കാരനും അറസ്റ്റില്‍
