Asianet News MalayalamAsianet News Malayalam

ഗ്യാസ് ലൈൻ പൊട്ടിത്തെറിച്ചു, റഷ്യയിൽ കെട്ടിടം തകർന്ന് വീണ് 10 പേർക്ക് ദാരുണാന്ത്യം, 15 പേക്ക് പരിക്ക്

കെട്ടിടത്തിന്‍റെ ഒരു നിലയിലെ പാചക വാതക ലൈൻ പൊട്ടിത്തെറിച്ചതോടെയാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം.

10 Dead 5 Critical As Residential Building Collapses In Russia
Author
First Published Aug 3, 2024, 10:48 AM IST | Last Updated Aug 3, 2024, 10:51 AM IST

മോ​സ്കോ: റ​ഷ്യ​ൻ ന​ഗ​ര​മാ​യ നി​സ്നി ടാ​ഗി​ൽ  കെ​ട്ടി​ടം ത​ക​ർ​ന്നു പ​ത്ത് പേ​ർ മ​രി​ച്ചു. അ​ഞ്ച് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. 15 പേ​രെ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്ക​ടി​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആശുപത്രിയിൽ കഴിയുന്ന അഞ്ചുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഗ്യാ​സ് പൊ​ട്ടി​ത്തെ​റി​ച്ച​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണം.

അ​ഞ്ച് നി​ല​യു​ള്ള കെ​ട്ടി​ട​മാ​ണ് ത​ക​ർ​ന്ന​ത്. കഴിഞ്ഞ വ്യാ​ഴാ​ഴ്ച​യായി​രു​ന്നു അ​പ​ക​ടം. കെട്ടിടത്തിൽ നിരവധി താമസക്കാരുണ്ടായിരുന്നു. പാർപ്പിട സമുച്ചയത്തിലെ ഒരു  നിലയില്‍ പാചക വാതക ലൈൻ പൊട്ടിത്തെറിച്ചതോടെയാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. തകർന്ന് വീണ കെട്ടിടത്തിനടിയിൽപ്പെട്ടാണ് 10 പേർ കൊല്ലപ്പെട്ടത്. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതതയുണ്ടെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. സംഭവത്തിൽ പാെലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More : ഫി​ലി​പ്പി​ൻ​സി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം, റി​ക്ട​ർ സ്കെ​യി​ലി​ൽ 6.8 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി

Latest Videos
Follow Us:
Download App:
  • android
  • ios