ക്വലാലംപൂര്‍: മലേഷ്യയിലെ ക്വലാലംപൂര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയ 104 ഇന്ത്യക്കാരെ ചെന്നൈയിൽ എത്തിച്ചു. ഇവരെ പരിശോധനക്ക് ശേഷം കരുതൽ സംരക്ഷണത്തിലേക്ക് മാറ്റും. ഏയർ ഏഷ്യാ വിമാത്താവളത്തിലാണ് ഇവരെ ചെന്നൈയിലാണ് എത്തിച്ചത്. വിവിധ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കിടെയാണ് ക്വലാലംപൂർ വിമാനത്താവളത്തിൽ ഇവര്‍ കുടുങ്ങിയത്. മലേഷ്യയിൽ കുടുങ്ങിയ മറ്റ് ഇന്ത്യക്കാരുടെ കാര്യത്തിലും തീരുമാനം ഉടനെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.