ബെ​നി: കി​ഴ​ക്ക​ൻ കോം​ഗോ​യി​ൽ ജ​യി​ൽ ആ​ക്ര​മി​ച്ച് 1,300 ല​ധി​കം ത​ട​വു​കാ​രെ മോ​ചി​പ്പി​ച്ചു. ഡെ​മോ​ക്രാ​റ്റി​ക് റി​പ്പ​ബ്ലി​ക് ഓ​ഫ് കോം​ഗോ​യി​ലെ വ​ട​ക്ക് കി​ഴ​ക്ക​ൻ ന​ഗ​ര​മാ​യ ബെ​നി​യി​ലാ​ണ് സം​ഭ​വം. ഇസ്ലാമിസ്റ്റ് സായുധ സംഘമായ അ​ലൈ​ഡ് ഡെ​മോ​ക്രാ​റ്റി​ക് ഫോ​ഴ്സ​സ് (എ​ഡി​എ​ഫ്) എ​ന്ന സം​ഘ​ട​ന​യാ​ണ് സാ​യു​ധ ആ​ക്ര​മ​ണം വ​ഴി കാം​ഗ്ബ​യ് ജ​യി​ൽ ഭേ​ദി​ച്ച് 1,300 ല​ധി​കം ത​ട​വു​കാ​രെ സ്വ​ത​ന്ത്ര​രാ​ക്കി​യ​ത് എന്നാണ് യുഎന്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. അതേ സമയം ഇസ്ലാമിക് സ്റ്റേറ്റ് സംഭവത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ടൗ​ണ്‍ മേ​യ​ർ മോ​ഡ​സ്റ്റെ മ​ക്വ​ന​ഹ​യാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു ത​ട​വ് പു​ള്ളി കൊ​ല്ല​പ്പെ​ട്ട​താ​യും മേ​യ​ർ പ​റ​ഞ്ഞു. എന്നാല്‍ യുഎന്‍ വെളിപ്പെടുത്തും പോലെ ആയിരക്കണക്കിന് പേര്‍ തടവ് ചാടിയിട്ടില്ലെന്നാണ് മേയര്‍ റോയിട്ടേര്‍സിനോട് പറഞ്ഞത്. വലിയൊരു കൂട്ടം അക്രമകാരികള്‍ എത്തി ജയില്‍ കവാടവും, സുരക്ഷ ഉപകരണങ്ങളും തകര്‍ക്കുകയായിരുന്നുവെന്ന് ബെ​നി ഗവര്‍ണര്‍ പറഞ്ഞു.

ഏതാണ്ട് 20ഓളം തടവുകാര്‍ പിന്നീട് ജയിലേക്ക് തിരിച്ചുവന്നുവെന്നും മേയര്‍ അറിയിച്ചു. ഒളിച്ചിരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് പറഞ്ഞാണ് ഇവര്‍ തിരിച്ചെത്തിയത്. എന്നാല്‍ സംഭവത്തില്‍ കോംഗോ ഔദ്യോഗികമായി അഭിപ്രായമൊന്നും അറിയിച്ചിട്ടില്ല. 

ആ​രെ​ങ്കി​ലും ജ​യി​ൽ ഭേ​ദി​ച്ച് പു​റ​ത്ത് ഇ​റ​ങ്ങി​യ​താ​ണെ​ന്ന് സം​ശ​യം തോ​ന്നി​യാ​ൽ പൊ​തു​ജ​നം അ​ധി​കൃ​ത​രെ അ​റി​യി​ക്കാ​ൻ സ​ന്ന​ദ്ധ​രാ​ക​ണ​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്. മൂ​ന്ന് വ​ർ​ഷ​ത്തി​ന് മു​ൻ​പ് കം​ഗ്ബ​യ് ജ​യി​ൽ ത​ക​ർ​ത്ത് നൂ​റു​ക​ണ​ക്കി​ന് ത​ട​വു​കാ​ർ ര​ക്ഷ​പെ​ടു​ക​യും നി​ര​വ​ധി​പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു.