Asianet News MalayalamAsianet News Malayalam

ഒന്‍പതുപേരെ കൊലപ്പെടുത്തണം; പ്ലാന്‍ തയ്യാറാക്കിയ 14 വയസുള്ള രണ്ട് പെണ്‍കുട്ടികള്‍ അറസ്റ്റില്‍

പ്രൈ​വ​റ്റ് ഇ​ൻ​ഫോ, ഡു ​നോ​ട്ട് ഓ​പ്പ​ൺ, പ്രോ​ജ​ക്ട് 11/9 തു​ട​ങ്ങി​യ പേ​രു​ക​ളി​ലാ​യി​രു​ന്നു ഫോ​ൾ​ഡ​റു​ക​ൾ. എ​ട്ടു പേജുകളില്‍ എ​ഴു​തി​യി​രി​ക്കു​ന്ന കു​റി​പ്പി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. 

2 Florida Teen Girls in Custody After Drawing up Plans to Kill 9 People
Author
Florida, First Published Apr 20, 2019, 11:49 AM IST

ടെല്‍ഹെന്‍സി: ഒന്‍പതുപേരെ കൊലപ്പെടുത്താന്‍ ആസൂത്രണം തയ്യാറാക്കിയ കൗമരകാരികള്‍ പൊലീസ് പിടിയില്‍. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം. 14 വ​യ​സു​കാ​രാ​യ ര​ണ്ടു പെ​ൺ​കു​ട്ടി​ക​ൾ യു​എ​സി​ലെ ഫ്ലോ​റി​ഡ​യി​ൽ അ​റ​സ്റ്റി​ൽ. അ​വാ​ൺ പാ​ർ​ക്ക് മി​ഡി​ൽ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​ക​ളാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രു​ടെ കം​പ്യൂ​ട്ട​റി​ലെ ഫോ​ർ​ഡ​റു​ക​ൾ പ​രി​ശോ​ധി​ച്ച അ​ധ്യാ​പ​ക​യാ​ണ് കൊ​ല​പാ​ത​ക പ​ദ്ധ​തി​യു​ടെ ചു​രു​ൾ അ​ഴി​ച്ച​ത്. 

പ്രൈ​വ​റ്റ് ഇ​ൻ​ഫോ, ഡു ​നോ​ട്ട് ഓ​പ്പ​ൺ, പ്രോ​ജ​ക്ട് 11/9 തു​ട​ങ്ങി​യ പേ​രു​ക​ളി​ലാ​യി​രു​ന്നു ഫോ​ൾ​ഡ​റു​ക​ൾ. എ​ട്ടു പേജുകളില്‍ എ​ഴു​തി​യി​രി​ക്കു​ന്ന കു​റി​പ്പി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. സം​ശ​യം തോ​ന്നി തു​റ​പ്പോ​ഴാ​ണ് കൊ​ല​പാ​ത​ക പ​ദ്ധ​തി മ​ന​സി​ലാ​ക്കു​ന്ന​ത്. തോ​ക്കു​ക​ളെ കു​റി​ച്ചും മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ത്തി​ച്ച് തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കു​ന്ന​തി​നെ കു​റി​ച്ചും എ​ഴു​തി​യി​രു​ന്നു. മ​റ്റൊ​രു കു​റി​പ്പി​ൽ കൃ​ത്യം ന​ട​ത്തു​മ്പോ​ൾ ധ​രി​ക്കേ​ണ്ട വ​സ്ത്ര​ങ്ങ​ളെ കു​റി​ച്ചാ​യി​രു​ന്നു. ത​ല​മു​ടി കാ​ണാ​ത്ത വി​ധ​മാ​ക​ണം വ​സ്ത്രം ധ​രി​ക്കേ​ണ്ട​ത് തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു.

സ്വ​ന്തം കൈ​പ്പ​ട​യി​ല്‍ എ​ഴു​തി​യ ഈ ​കു​റി​പ്പു​ക​ളി​ൽ കൊ​ല​പ്പെ​ടു​ത്തേ​ണ്ട ആ​ളു​ക​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ളും രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു​വെ​ന്ന് എ​ൻ​ബി​സി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. ഫോ​ൾ​ഡ​റു​ക​ൾ പ​രി​ശോ​ധി​ക്ക​വേ പെ​ൺ​കു​ട്ടി​ക​ൾ പ​രി​ഭ്രാ​ന്ത​രാ​യ​താ​യി ഒ​രു അ​ധ്യാ​പി​ക വെ​ളി​പ്പെ​ടു​ത്തി. പി​ടി​ക്ക​പ്പെ​ട്ടാ​ൽ ഇ​ത് വെ​റു​മൊ​രു ത​മാ​ശ​യാ​ണെ​ന്ന്(​പ്രാ​ങ്ക്) താ​ൻ പ​റ​യു​മെ​ന്നു ഒ​രു പെ​ൺ​കു​ട്ടി ശ​ബ്ദം താ​ഴ്ത്തി പ​റ​ഞ്ഞ​ത് കേ​ട്ട​താ​യും അ​ധ്യാ​പി​ക മൊ​ഴി ന​ൽ​കി.

ആ​ളു​ക​ളെ കൊ​ല്ലു​മെ​ന്ന് പ​റ​യു​ന്ന​ത് ത​മാ​ശ​യാ​യി കാ​ണാ​ൻ ക​ഴി​യി​ല്ലെ​ന്ന് ഹൈ​ലാ​ൻ​ഡ്സ് കൗ​ണ്ടി ഷെ​രീ​ഫ് ഓ​ഫീ​സ് വ​ക്താ​വ് സ്കോ​ട്ട് ഡ്രെ​സെ​ൽ പ​റ​ഞ്ഞു. ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത പെ​ൺ​കു​ട്ടി​ക​ളെ ഇ​വ​രേ​യും ഉ​ട​ൻ ഇ​വ​രേ​യും വി​ചാ​ര​ണ ചെ​യ്യും. കൊ​ല​പാ​ത​ക ആ​സൂ​ത്ര​ണ​വും ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലും ഉ​ൾ​പ്പെ​ടെ ഒ​മ്പ​തു കു​റ്റ​ങ്ങ​ളാ​ണ് ഇ​വ​ർ​ക്കെ​തി​രെ ചു​മ​ത്തി​യ​ത്.

Follow Us:
Download App:
  • android
  • ios