കെയ്റോ: ഈജിപ്തിലെ കെയ്റോ റെയിൽവേ സ്റ്റേഷനിലുണ്ടായ തീപ്പിടിത്തത്തിൽ 20 പേർ മരിച്ചു. ​അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ 40 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രെയിനിന്റെ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് അധികൃതർ അറിയിച്ചു.

ഈജിപ്തിലെ റംസീസിൽനിന്ന് വരുകയായിരുന്ന ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. അതേസമയം റെയിൽവേ സ്റ്റേഷനിലെ ബാരിയറിൽ ട്രെയിന്‍ ഇടിച്ചിരുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു.