ഇരുവരും അമേരിക്കയിൽ നിന്നുള്ള ​ഗവേഷകരാണ്

സ്റ്റോക്ക്‌ഹോം: ഈ വർഷത്തെ വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. വിക്ടർ ആമ്പ്രോസിനും ​ഗാരി ​റുവ്കുനിനുമാണ് 2024 ലെ നൊബേൽ പുരസ്കാരം ലഭിച്ചത്. മൈക്രോ ആർ എൻ എയുടെ കണ്ടെത്തലിലും പോസ്റ്റ് ട്രാന്‍സ്‌ക്രിപ്ഷണല്‍ ജീന്‍ റെഗുലേഷനില്‍ അത് വഹിക്കുന്ന പങ്കിനെക്കുറിച്ചുമുള്ള പഠനമാണ് ഇരുവർക്കും അംഗീകാരം നേടിക്കൊടുത്തത്. ഇരുവരും അമേരിക്കയിൽ നിന്നുള്ള ​ഗവേഷകരാണ്. വിക്ടർ ആമ്പ്രോസ് നിലവിൽ മസാച്ചുസെറ്റ്സ് മെഡിക്കൽ സ്കൂളിൽ നാച്ചുറൽ സയൻസ് പ്രൊഫസറാണ്. ​ഹാർവാർ‍ഡ് മെഡിക്കൽ സ്കൂളിൽ ജനറ്റിക്സ് പ്രൊഫസറാണ് ഗാരി റുവ്കുൻ.

സ്വീഡനിലെ കരോലിൻസ്‌ക ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ യൂണിവേഴ്‌സിറ്റിയുടെ നൊബേൽ അസംബ്ലിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരത്തിന് 1.1 മില്യൺ ഡോളർ (9.2 കോടി) സമ്മാനമായി ലഭിക്കും. മറ്റ് നൊബേൽ പുരസ്കാരങ്ങൾ തുടർന്നുള്ള ദിവസങ്ങളിൽ പ്രഖ്യാപിക്കും.ആൽഫ്രഡ് നൊബേലിൻ്റെ ചരമവാർഷിക ദിനമായ ഡിസംബർ 10 ന് നടക്കുന്ന ചടങ്ങിലാകും ജേതാക്കൾക്ക് പുരസ്കാരം സമ്മാനിക്കുക.

വിശദ വിവരങ്ങൾ ഇങ്ങനെ

ജീനുകളുടെ അടിസ്ഥാനപരമായ പ്രവർത്തനത്തെ അവ എങ്ങനെ നിയന്ത്രിക്കുന്നു എന്ന് തിരിച്ചറിഞ്ഞതിനുമാണ് വിക്ടർ ആമ്പ്രോസിനും ​ഗാരി ​റുവ്കുനിനും2024 ലെ നൊബേൽ പുരസ്കാരം ലഭിക്കാൻ കാരണം. ജീവജാലങ്ങളുടെ പരിണാമത്തിലും, ശരീരത്തിലെ വിവിധ അവയവങ്ങൾ എങ്ങനെ പ്രവ‌ർത്തിക്കുന്നുവെന്ന് മനസിലാക്കുന്നതിലും മൈക്രോ ആ‌ർ എൻ എയുടെ കണ്ടെത്തൽ നി‌ർണായകമായി. 90 കളുടെ അവസാനവും രണ്ടായിരത്തിന്റെ തുടക്കത്തിലുമായി നടന്ന പഠനങ്ങൾക്കാണ് നൊബേൽ നേട്ടം. ജീവജാലങ്ങളുടെ ശരീരത്തിലെ വിവിധ കോശങ്ങളുടെ പ്രവർത്തനത്തെ വ്യത്യസ്തമാക്കുന്നത് മൈക്രോ ആ‌ർ എൻ എ വഴി കൈമാറ്റം ചെയ്യപ്പെടുന്ന നി‌‌ർദ്ദേശങ്ങളാണ്. ഇരുവരും അമേരിക്കയിൽ നിന്നുള്ള ​ഗവേഷകരാണ്. വിക്ടർ ആമ്പ്രോസ് നിലവിൽ മസാച്ചുസെറ്റ്സ് മെഡിക്കൽ സ്കൂളിൽ നാച്ചുറൽ സയൻസ് പ്രൊഫസറാണ്. ​ഹാർവാർ‍ഡ് മെഡിക്കൽ സ്കൂളിൽ ജനറ്റിക്സ് പ്രൊഫസറാണ് ഗാരി റുവ്കുൻ.

തിരുവനന്തപുരത്ത് ഇങ്ങനെയൊരു കാഴ്ച ഇതാദ്യം, ലുലുമാളിലെത്തിയവർക്കെല്ലാം ആഘോഷം! അത്രമേൽ വലിയ 'കേക്ക് മിക്സിംഗ്'

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം