66 പേര്‍ക്ക് പരിക്കേറ്റെന്ന് ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൂട്ടിയിടിയെ തുടര്‍ന്ന് മൂന്ന് ബോഗികള്‍ പാളം തെറ്റി. 

കെയ്‌റോ: ഈജിപ്തില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 32 പേര്‍ മരിച്ചു. വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. സൊഹാഗ് നഗരത്തിലാണ് സംഭവം. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. 66 പേര്‍ക്ക് പരിക്കേറ്റെന്ന് ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൂട്ടിയിടിയെ തുടര്‍ന്ന് മൂന്ന് ബോഗികള്‍ പാളം തെറ്റി. അപകട സമയത്ത് ട്രെയിനുകള്‍ക്ക് വേഗത കുറവായതിനാല്‍ വലിയ ദുരന്തം ഒഴിവായി. അപകട ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു.

Scroll to load tweet…