ലാഗോസ്(നൈജീരിയ): ആഫ്രിക്കയിലെ ഏറ്റവും പ്രായം കൂടിയ ആമ അലഗ്ബ ചത്തു. 344 വര്‍ഷം ജീവിച്ച ആമയാണ് ചത്തത്. ദക്ഷിണ പടിഞ്ഞാറന്‍ നൈജീരിയയിലെ ഒഗ്ബമോഷൊയിലെ ഭരണാധികാരിയുടെ പക്കലായിരുന്നു ആമ. പ്രായാധിക്യം മൂലമുള്ള അസുഖത്തെത്തെ തുടര്‍ന്ന് വ്യാഴാഴ്ച ആമ ചത്തെന്ന് രാജാവ് ജിമോ ഒയേവുമ്നിയുടെ വക്താവ് പറഞ്ഞു.  ഒഗ്ബമോഷൊ രാജവംശത്തിന്‍റെ മൂന്നാം തലമുറയാണ് ആമയെ പരിപാലിക്കുന്നത്.

ആമയെ പരിചരിക്കാനായി രണ്ട് ജോലിക്കാരെ നിയമിച്ചിരുന്നു. അതേസമയം ആമയുടെ വയസ്സില്‍ വിദഗ്ധര്‍ സംശയം പ്രകടിപ്പിച്ചു. ആമകളുടെ ശരാശരി ആയുസ്സ് 100 വര്‍ഷമാണെന്നിരിക്കെ 344 വയസ്സു വരെ ജീവിച്ചിരുന്നെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ലാഗോസിലെ വെറ്ററിനറി ഡോക്ടര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.