ഗാലെഗോസിന്റെ കണ്ണുകൾ ചലിക്കുന്നതും, കണ്ണീര് വരുന്നത് ശ്രദ്ധിച്ച കുടുംബം ഉടനെ ഡോക്ടറെ വിവരം അറിയിക്കുകയായിരുന്നു.

ന്യൂ മെക്സിക്കോ: മൂന്ന് വർഷമായി കോമയിലായിരുന്ന യുവതി അവയവദാന ശസ്ത്രക്രിയക്ക് തൊട്ടു മുമ്പ് കണ്ണു തുറന്നു. ന്യൂ മെക്സിക്കോയിലെ അൽബുക്കർക്കിയിലുള്ള പ്രെസ്ബിറ്റീരിയൻ ആശുപത്രിയിൽ ആണ് സംഭവം. 38 കാരിയായ ഗാലെഗോസ് എന്ന യുവതിയാണ് ശസ്ത്രക്കിയക്ക് തൊട്ടു മുമ്പ് ജീവൻ തിരിച്ച് പിടിച്ചത്. സുഖം പ്രാപിക്കാൻ സാധ്യതയില്ലെന്ന് ഡോക്ടർമാർ അറിയിച്ചതിനെ തുടർന്ന് അവയവ ദാനത്തിന് യുവതിയുടെ കുടുംബം തയ്യാറായിരുന്നു. ന്യൂ മെക്സിക്കോ ഡോണർ സർവീസസ് വഴി അവയവ കൈമാറ്റത്തിനുള്ള നടപടികളും സ്വീകരിച്ച്. തുടർന്ന് ശസ്ത്രക്രിയയ്ക്കുള്ള തയ്യാറെടുപ്പുകൾ നടക്കുന്നതിനിടെയാണ് യുവതി കണ്ണു തുറന്നത്.

2022ൽ ആണ് 38 കാരി രോഗത്തെ തുടർന്ന് കോമയിലാകുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി ചികിത്സ തുടർന്ന് പോന്നെങ്കിലും ജീവൻ തിരിച്ച് കിട്ടാൻ സാധ്യതയില്ലെന്ന് ഡോക്ടർമാർ കുടുംബത്തെ അറിയിച്ചു. ഇതോടെയാണ് അവയവ ദാനത്തിന് യുവതിയുടെ കുടുംബം തയ്യാറായത്. ശസ്ത്രക്രിയക്കായി കൊണ്ടുപോകുന്നതിന് തൊട്ടു മുമ്പാണ് യുവതി ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ഗാലെഗോസിന്റെ കണ്ണുകൾ ചലിക്കുന്നതും, കണ്ണീര് വരുന്നത് ശ്രദ്ധിച്ച കുടുംബം ഉടനെ ഡോക്ടറെ വിവരം അറിയിക്കുകയായിരുന്നു.

ഡോക്ടർ എത്തി യുവതിയോട് കണ്ണുകൾ ചലിപ്പിക്കാൻ ആവശ്യപ്പെട്ടു. അവർ അത് ചെയ്തു. ഇതോടെ യുവതിക്ക് ജീവനുണ്ടെന്നും തിരികെ ജീവിതത്തിലേക്ക് തിരിച്ചെത്തുമെന്നും ഡോക്ടർമാർ കുടുംബത്തെ അറിയിച്ചു. പിന്നാലെ അവയവ ശസ്ത്രക്രിയ നിർത്തി വെക്കുകയായിരുന്നു. എന്നാൽ യുവതിക്ക് മോർഫിൻ നൽകി അബോധാവസ്ഥയിലേക്ക് തള്ളി വിടാൻ അവയവദാനത്തിന് നടപടികൾ സ്വീകരിച്ച സംഘടന ശ്രമിച്ചെന്ന് കുടുംബം ആരോപിച്ചു. സംഭവത്തിൽ യുവതിയുടെ കുടുംബം മെക്സിക്കൻ ആരോഗ്യ-മനുഷ്യാവകാശ വകുപ്പിൽ പരാതി നൽകിയിട്ടുണ്ട്.