ചിറ്റഗോങ്ങിലുണ്ടായ പ്രതിഷേധത്തില്‍ പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസ് റബ്ബര്‍ ബുള്ളറ്റും കണ്ണീര്‍വാതകവും പ്രയോഗിച്ചു. 

ധാക്ക: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ബംഗ്ലാദേശില്‍ പ്രതിഷേധം. പ്രതിഷേധക്കാര്‍ക്കുനേരെയുള്ള പൊലീസ് നടപടിയില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. വിദേശ വാര്‍ത്താ ഏജന്‍സികളെ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ചിറ്റഗോങ്ങിലുണ്ടായ പ്രതിഷേധത്തില്‍ പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസ് റബ്ബര്‍ ബുള്ളറ്റും കണ്ണീര്‍വാതകവും പ്രയോഗിച്ചു.

പൊലീസ് സ്റ്റേഷനില്‍ അതിക്രമിച്ചുകയറി നാശനഷ്ടമുണ്ടാക്കാന്‍ ശ്രമിച്ചവര്‍ക്കുനേരെയാണ് നടപടിയെടുത്തതെന്ന് പൊലീസ് ഉന്നത ഉദ്യോഗസ്ഥന്‍ റഫീഖുല്‍ ഇസ്ലാം റോയിട്ടേഴ്‌സിനോട് പറഞ്ഞു. തലസ്ഥാന നഗരമായ ധാക്കയിലും പ്രതിഷേധമുയര്‍ന്നു. പൊലീസുമായുള്ള സമരക്കാരുടെ ഏറ്റുമുട്ടലിനിടെ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.