Asianet News MalayalamAsianet News Malayalam

220 വർഷം പഴക്കമുള്ള ദിനോസറിന്റെ കാൽപ്പാട് കണ്ടെത്തി നാല് വയസ്സുകാരി

സൗത്ത് വേൽസിലെ ബാരി ബീച്ചിലൂടെ നടക്കുന്നതിടെയാണ് ലില്ലി കാൽപാടുകൾ കണ്ടത്...

4-year-old girl discovers 220 million-year-old dinosaur footprint
Author
Wales, First Published Feb 1, 2021, 3:40 PM IST

വേൽസിൽ 220 വർഷം പഴക്കമുള്ള, ദിനോസറിന്റെ കാൽപ്പാദം കണ്ടെത്തി നാല് വയസ്സുകാരി. കഴിഞ്ഞ 10 വർഷത്തിനിടെ ബ്രിട്ടനിൽ നിന്ന് കണ്ടെത്തുന്ന ഏറ്റവും കൃത്യമായ അടയാളമാണ് ഇതെന്ന് അന്തർദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലിലില വൈൽഡർ എന്ന കുട്ടിയാണ് ഈ അടയാളം കണ്ടെത്തിയത്. ഇതുവഴി 220 വർഷം മുമ്പ് ജീവിച്ചിരുന്ന ദിനോസറുകളെക്കുറിച്ചുള്ള പഠനത്തിലേക്ക് വലിയ സാധ്യതയാണ് ലഭിച്ചിരിക്കുന്നത്. 

സൗത്ത് വേൽസിലെ ബാരി ബീച്ചിലൂടെ നടക്കുന്നതിടെയാണ് ലില്ലി കാൽപാടുകൾ കണ്ടത്. ലില്ലിയും അവളുടെ പിതാവ് റിച്ചാർഡും ചേർന്നാണ് കാൽപ്പാട് കണ്ടെത്തിയത്. ഡാഡി ലുക്ക് -  ബീച്ചിലൂടെ നടക്കുന്നതിനിടെ ലില്ലി പിതാവ് റിച്ചാർഡിനോട് പറഞ്ഞു.

അവിടെ നിന്ന് മകൾ കാണിച്ചുനൽകിയ അടയാളത്തിന്റെ ചിത്രമെടുത്ത റിച്ചാർഡ് വീട്ടിലെത്തി ഭാര്യയെ കാണിച്ചു. സംശയം തോന്നിയ ഇവർ അധികൃതരെ അറിയിച്ചു.  ഇത് അറിഞ്ഞതോടെ കാൽപ്പാട് അവിടെ നിന്ന് നീക്കം ചെയ്ത് പഠന വിധേയമാക്കാൻ വേൽസിനെ ബന്ധപ്പെട്ട വിഭാ​ഗം തീരുമാനിച്ചു. ദിനോസറുകളുടെ കാൽപ്പാദത്തിന്റെ യഥാർത്ഥ ഘടന മനസ്സിലാക്കാൻ ഈ അടയാളം സഹായിക്കുമെന്നാണ് വിലയിരുത്തൽ. 

Follow Us:
Download App:
  • android
  • ios