ബ്രെന്‍റണ്‍ ടാരന്‍റിന് തോക്ക് ഉപയോഗിക്കാനുള്ള ലൈസൻസ് കിട്ടിയിട്ടുണ്ടെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത അറാൻഡ പറഞ്ഞു. ആക്രമണത്തിന്റെ തത്സമയ ദൃശ്യങ്ങൾ മുഖ്യപ്രതിയായ ബ്രെന്റൺ തന്നെ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു
ക്രൈസ്റ്റ് ചർച്ച്: ന്യൂസീലൻഡിലെ ക്രൈസ്റ്റ് ചർച്ചിൽ മുസ്ലീം പള്ളികളിലുണ്ടായ ഭീകരാക്രമണത്തിലെ മുഖ്യപ്രതി ബ്രെന്‍റണ്‍ ടാരന്‍റിനെ ഏപ്രിൽ 5 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. 49 പേരാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. ആസ്ട്രേലിയൻ പൗരനാണ് ഇരുപത്തെട്ടുകാരനായ ബ്രെന്‍റണ്‍ ടാരന്‍റ്. ഇയാളെ കൂടാതെ രണ്ട് പേർ കൂടി പൊലീസ് കസ്റ്റഡിയിലുണ്ട്. വംശീയ വിദ്വേഷമാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
ബ്രെന്‍റണ്‍ ടാരന്‍റിന് തോക്ക് ഉപയോഗിക്കാനുള്ള ലൈസൻസ് കിട്ടിയിട്ടുണ്ടെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത അറാൻഡ പറഞ്ഞു. ആക്രമണത്തിന്റെ തത്സമയ ദൃശ്യങ്ങൾ മുഖ്യപ്രതിയായ ബ്രെന്റൺ തന്നെ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. കൊല്ലപ്പെട്ടവരുടെ വിശദാംശങ്ങൾ ഇതുവരെ സർക്കാർ പുറത്തുവിട്ടിട്ടില്ല. എന്നാൽ മരിച്ചവരിൽ ഇന്ത്യൻ വംശജരുണ്ടെന്ന് സംശയമുണ്ടെന്ന്. 9 പേരെ കാണാനില്ലെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണൻ സ്ഥിരീകരിച്ചിട്ടുണ്ട്.
