ബീജിയിംങ്: ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി. രോഗം ബാധിച്ചവരുടെ എണ്ണം 300 ആയി ഉയർന്നു. രോഗികളെ പരിചരിച്ചവർക്കും രോഗം പടർന്നതായാണ് റിപ്പോര്‍ട്ട്. ലോക ആരോഗ്യ സംഘടന അന്തരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ്. 

വൈറസ് ബാധയെ തുടർന്ന് ദില്ലി അന്തരാഷ്ട്ര വിമാനത്താവളത്തിലും പരിശോധന കർശനമാക്കി. ചൈനയിൽ നിന്നുള്ള യാത്രക്കാരെ വിമാനത്താവളങ്ങളിൽ വിദഗ്ദ്ധ പരിശോധന നടത്തും. കൊൽക്കത്ത, മുംബൈ വിമാനത്താവളത്തിലും പരിശോധന ഉണ്ടാകും. ഓസ്ട്രേലിയ, തായ് ലൻറ്, നേപ്പാൾ എന്നിവിടങ്ങളിലും രോഗ പരിശോധന കർശനമാക്കി.