മൊസാംബിക്: ലഹരിക്കടുത്തിന് കുപ്രസിദ്ധമായ ആഫ്രിക്കന്‍ രാജ്യം മൊസാംബിക്കില്‍ 64 മൃതദേഹങ്ങളുമായി കാര്‍ഗോ കണ്ടെയ്‌നര്‍ കണ്ടെത്തി. മൊസാംബിക്കിലെ ടെറ്റേ പ്രവിശ്യയിലാണ് മൃതദേഹങ്ങളടങ്ങിയ ലോറി കണ്ടെത്തിയിരിക്കുന്നത്. 

മരിച്ച മുഴുവന്‍ പേരും കുടിയേറ്റക്കാരാണെന്നാണ് പ്രാഥമിക വിവരം. ഇവര്‍ എത്യോപ്യയില്‍ നിന്നുള്ളവരാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. ഓക്‌സിജന്‍ ലഭ്യതയില്ലാത്തതിനെ തുടര്‍ന്നാണ് 64 പേരും മരിച്ചിരിക്കുന്നത്. കണ്ടെയ്‌നറിനകത്ത് വച്ച് തന്നെയാകാം ഇവര്‍ മരിച്ചിരിക്കുന്നത് എന്ന സൂചനയാണ് ഇത് നല്‍കുന്നത്. 

സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളൊന്നും മൊസാംബിക്കില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നാണ് ബിബിസി ഉള്‍പ്പെടയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നത്. സൗത്ത് ആഫ്രിക്കയിലേക്ക് ലഹരി കടത്താനുള്ള മാര്‍ഗമായി ഉപയോഗിക്കപ്പെടുന്ന റൂട്ടിലാണ് കണ്ടെയ്‌നര്‍ കണ്ടെത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ സംഭവത്തിന് ലഹരിക്കടത്തുമായി ബന്ധമുണ്ടാകാം എന്നാണ് പ്രാഥമിക നിഗമനം.