പ്ലാസ്റ്റിക് ബാഗില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ചാണ് മദ്‌റസയില്‍ സ്‌ഫോടനം നടത്തിയതെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. 

പെഷവാര്‍: പാകിസ്ഥാനിലെ പെഷവാറില്‍ മദ്‌റസയില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും 70ലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടാഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. കുട്ടികളുള്‍പ്പെടെയാണ് കൊല്ലപ്പെട്ടത്. പ്ലാസ്റ്റിക് ബാഗില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ചാണ് മദ്‌റസയില്‍ സ്‌ഫോടനം നടത്തിയതെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

പരിക്കേറ്റവരെ ലേഡി റീഡിംഗ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. സ്‌ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടെന്ന് പാകിസ്ഥാനിലെ പ്രമുഖ മാധ്യമം ഡോണും റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച ബലൂചിസ്ഥാനില്‍ നടന്ന സ്‌ഫോടനത്തിലും മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു.