വീടുനിറയെ മൃഗങ്ങളുടെ വിസര്‍ജ്യവും ദുര്‍ഗന്ധവുമായിരുന്നു. ഇത്തരം ഒരു സാഹചര്യത്തിലായിരുന്നിട്ടും കുട്ടിക്ക് വലിയ ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നെന്ന് അധികൃതര്‍ വ്യക്തമാക്കി.

ന്യൂയോര്‍ക്ക്: എട്ട് മാസം മാത്രം പ്രായമായ കുഞ്ഞ് ജനിച്ചതു മുതല്‍ വളരുന്നത് 47 ഓളം മൃഗങ്ങളുള്ള വൃത്തിഹീനമായ അമോണിയയുടെ ദുര്‍ഗന്ധം വമിക്കുന്ന വീട്ടില്‍. ആശങ്കാജനകമായ സാഹചര്യത്തില്‍ കുട്ടിയെ കണ്ടെത്തിയ പൊലീസുകാര്‍ മാതാപിതാക്കളെ അറസ്റ്റ് ചെയ്തു. അമേരിക്കയിലെ സൗത്ത് കരോലിനയിലാണ് സംഭവം. വീടുനിറയെ പൂച്ചയും പട്ടിയും കോഴിയും ആടും മുയലും തുടങ്ങിയ 47 ഇനം ജീവികളായിരുന്നു എന്ന് പൊലീസ് പറയുന്നു. ബാത്ത് ടബ്ബില്‍ ഒരാടിന്‍റെ ശരീരം അഴുകിയ നിലയില്‍ കണ്ടെത്തിയതായും പൊലീസ് പറയുന്നു. കുട്ടിയെ മാതാപിതാക്കളുടെ ബന്ധുക്കളുടെ അടുക്കലേക്ക് സുരക്ഷിതമായി മാറ്റിയതിന് ശേഷമായിരുന്നു മാതാപിതാക്കളുടെ അറസ്റ്റ്.

വീടുനിറയെ മൃഗങ്ങളുടെ വിസര്‍ജ്യവും ദുര്‍ഗന്ധവുമായിരുന്നു. ഇത്തരം ഒരു സാഹചര്യത്തിലായിരുന്നിട്ടും കുട്ടിക്ക് വലിയ ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നെന്ന് അധികൃതര്‍ വ്യക്തമാക്കി. തന്‍റെ 30 വർഷത്തിലധികം നീണ്ടുനിന്ന സേവനത്തിനിടയിൽ ഇത്രയും വൃത്തിഹീനവും ഭയാനകവുമായ ഒരു സാഹചര്യം ഒരിക്കലും നേരിട്ടിട്ടില്ല എന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം