Asianet News MalayalamAsianet News Malayalam

ചെവിയില്‍ അസ്വസ്ഥത; ഡോക്ടര്‍ കണ്ടെത്തിയത് വിഷച്ചിലന്തി

 ഉണര്‍ന്നെഴുന്നേറ്റപ്പോള്‍ ചെവിയില്‍ നിന്ന് ശബ്ദവും കേള്‍ക്കാമായിരുന്നു. അപ്പോഴും അലര്‍ജിയാകുമെന്ന് മാത്രമാണ് സൂസി കരുതിയത്. 

A Venomous Brown Recluse Spider in a girl s Ear
Author
Missouri, First Published Aug 24, 2019, 9:31 AM IST

മിസോറി: നീന്തല്‍ കുളത്തില്‍ നിന്ന് കയറിയതിന് ശേഷം സുസീ ടൊറസിന്‍റെ ചെവിയ്ക്കുള്ളില്‍ അസ്വാഭാവികമായി എന്തോ ഉള്ളതായി തോന്നിയിരുന്നു. നീന്തുന്നതിനിടയില്‍ ചെവിയില്‍ വെള്ളം കയറിയതാകും എന്നുതന്നെയാണ് അവളും കരുതിയത്.  ഉണര്‍ന്നെഴുന്നേറ്റപ്പോള്‍ ചെവിയില്‍ നിന്ന് ശബ്ദവും കേള്‍ക്കാമായിരുന്നു. അപ്പോഴും അലര്‍ജിയാകുമെന്ന് മാത്രമാണ് സൂസി കരുതിയത്. 

മിസൂരിയിലെ കാനസസ് സിറ്റി സ്വദേശിയായ സൂസിക്ക് തന്‍റെ കണക്കുകൂട്ടലുകള്‍ തെറ്റിയിരുന്നു. ആശുപത്രിയിലെത്തിയ സൂസിയുടെ ചെവിയില്‍ നിന്ന് പുറത്തെടുത്തത് ഒരു വലിയ വിഷച്ചിലന്തിയെയാണ്. സൂസിയുടെ ചെവിയില്‍ പരിശോധന നടത്തിയ മെഡിക്കല്‍ അസിസ്റ്റന്‍റ് മുറിയില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു. ഉടന്‍ തന്നെ സഹപ്രവര്‍ത്തകരുമായി അവര്‍ വീണ്ടും മുറിയിലെത്തി. പിന്നീട് ചിലന്തിയെ പുറത്തെടുത്തു. 

സൂസിയെ ചിലന്തി കടിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഇപ്പോള്‍ പഞ്ഞി ചെവിയില്‍ വച്ചാണ് താന്‍ ഉറങ്ങുന്നതെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സൂസി പറഞ്ഞു. ഇനിയും ചിലന്തികള്‍ ചെവിയില്‍ കയറിക്കൂടാന്‍ സാധ്യതയുള്ളതിനാലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

വയലിന്‍ സ്പൈഡര്‍ എന്ന് വിളിക്കുന്ന ബ്രൗണ്‍ റെക്ലുസ് സ്പെഡര്‍ എന്ന ചിലന്തിയാണ് സൂസിയുടെ ചെവിയില്‍ കയറിയത്. ഇവ കടിച്ചാല്‍ പേശീ വേദന, ഛര്‍ദ്ദി, ശ്വാസതടസ്സം, എന്നീ ലക്ഷണങ്ങളുണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇത് ഒരു അപൂര‍്‍വ്വ സംഭവമല്ലെന്നും ലോകത്തിന്‍റെ പലഭാഗങ്ങളിലും ഇത് സംഭവിച്ചിട്ടുണ്ടെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു. 

Follow Us:
Download App:
  • android
  • ios