ബാഗ്ദാദിയുടെ പിൻഗാമിയായി ഐ എസിന്‍റെ രണ്ടാമത്തെ ഖലീഫയായി 2019 ൽ മാറിയ അബു ഇബ്രാഹിം അൽ ഖുറൈഷി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പുതിയ തലവനെ നിയമിച്ചതെന്നാണ് റിപ്പോർട്ട്
ബാഗ്ദാദ്: ഭീകര സംഘടന ഇസ്‌ലാമിക് സ്‌റ്റേറ്റിന്‍റെ (Islamic State) പുതിയ തലവനായി കൊല്ലപ്പെട്ട മുൻ ഖലീഫ അബൂബക്കർ അൽ ബാഗ്ദാദിയുടെ (Abu Bakr Al Baghdadi) സഹോദനെ നിയമിച്ചു. അന്താരാഷ്ട്രായ വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഓൺലൈനിലൂടെ ഐ എസ് പുറത്തുവിട്ട ഓഡിയോ സന്ദേശത്തിൽ പുതിയ നേതാവായി അബു അൽ ഹസ്സൻ അൽ ഹാഷിമി അൽ ഖുറൈഷിയെ തീരുമാനിച്ചതായി ഇസ്ലാമിക് സ്റ്റേറ്റ് അറിയിച്ചെന്നാണ് റോയിട്ടേഴ്സ് വ്യക്തമാക്കുന്നത്.
ബാഗ്ദാദിയുടെ പിൻഗാമിയായി ഐ എസിന്‍റെ രണ്ടാമത്തെ ഖലീഫയായി 2019 ൽ മാറിയ അബു ഇബ്രാഹിം അൽ ഖുറൈഷി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പുതിയ തലവനെ നിയമിച്ചതെന്നാണ് റിപ്പോർട്ട്. അബു ഇബ്രാഹിം അൽ ഖുറൈഷി കൊല്ലപ്പെട്ടിതിന് ആഴ്ചകൾക്ക് ശേഷമാണ് പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്. വടക്കൻ സിറിയയിലെ ഒളിത്താവളങ്ങളിൽ യുഎസ് നടത്തിയ ആക്രമണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ചാണ് ഖുറൈഷി മരിച്ചത്. ഇതോടെയാണ് ഐ എസ് തലപ്പത്ത് ബാഗ്ദാദിയുടെ സഹോദരൻ എത്തിയത്.
2003-ൽ ഇറാഖ് ആക്രമിക്കുകയും സദ്ദാം ഹുസൈനെ താഴെയിറക്കുകയും ചെയ്ത ശേഷം യുഎസ് സേനയ്‌ക്കെതിരായ ഇസ്ലാമിക കലാപത്തിൽ അൽ ഖ്വയ്ദയ്ക്കൊപ്പം ഇസ്ലാമിക് സ്റ്റേറ്റും പോരാട്ടത്തിലാണ്. കഴിഞ്ഞ ദശകത്തിൽ അയൽരാജ്യമായ സിറിയയിലെ ആഭ്യന്തരയുദ്ധത്തിന്‍റെ അരാജകത്വത്തിൽ നിന്ന് കരകയറിയ ഇസ്ലാമിക് സ്റ്റേറ്റ്, 2014-ൽ ഇറാഖിലെയും സിറിയയിലെയും വൻഭാഗങ്ങൾ കൈക്കലാക്കിയിരുന്നു. 2014-ൽ വടക്കൻ ഇറാഖി നഗരമായ മൊസൂളിലെ ഒരു പള്ളിയിൽ നിന്ന് ബാഗ്ദാദി ഒരു ഇസ്ലാമിക ഖിലാഫത്ത് പ്രഖ്യാപിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തു. എല്ലാ മുസ്ലീങ്ങളുടെയും ഖലീഫയാണ് താനെന്നായിരുന്നു ഐ എസിന്‍റെ അന്നത്തെ തലവനായ ബാഗ്ദാദി പ്രഖ്യാപിച്ചത്.
എന്നാൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ ആധിപത്യം 2017 ൽ ഇറാഖിലെക്കുള്ള അന്താരാഷ്ട്ര ശക്തികളുടെ ആക്രണത്തിൽ ഏറെക്കുറെ അവസാനിച്ചു. മൊസൂളടക്കം പിടിച്ചടക്കിയതിന് പിന്നാലെ ബാഗ്ദാദിയും കൊല്ലപ്പെട്ടിരുന്നു. ശേഷിക്കുന്ന തീവ്രവാദികൾ സമീപ വർഷങ്ങളിൽ ഭൂരിഭാഗവും വിദൂര പ്രദേശങ്ങളിൽ ഒളിച്ചിരുന്നുവെങ്കിലും ഇപ്പോഴും കാര്യമായ വിമത ശൈലിയിലുള്ള ആക്രമണങ്ങൾ നടത്താൻ ശ്രമിക്കുന്നുണ്ട്. അത്തരക്കാരുടെ നേതാവായാണ് ബാഗ്ദാദിയുടെ സഹോദരനെത്തുന്നത്.
