Asianet News MalayalamAsianet News Malayalam

രക്ഷപ്രവര്‍ത്തനത്തിന് എത്തിയ യുക്രൈന്‍ വിമാനം കാബൂളില്‍ നിന്നും റാഞ്ചി

യുക്രെയിന്‍ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി വിമാനം റാഞ്ചിയെന്ന വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.

Afghanistan crisis Ukrainian plane hijacked in Kabul
Author
Kabul, First Published Aug 24, 2021, 1:26 PM IST

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നിന്നും തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാന്‍ എത്തിയ യുക്രെയിന്‍ വിമാനം റാഞ്ചിയതായി റിപ്പോര്‍ട്ട്. തിരിച്ചറിഞ്ഞില്ലാത്ത ഒരു കൂട്ടം വിമാനം റാഞ്ചിയെടുത്ത് ഇറാനിലേക്ക് പറന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. യുക്രെയിന്‍ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി വിമാനം റാഞ്ചിയെന്ന വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.

റഷ്യന്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം, ചൊവ്വാഴ്ച ഒരു തട്ടിയെടുത്ത് ഇറാനിലേക്ക് പറന്നുവെന്നാണ് പറയുന്നത്. വിമാനം തട്ടിയെടുത്തത് ആരാണ് എന്ന് വ്യക്തമായിട്ടില്ല. അവരുടെ കയ്യില്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നു. അഫ്ഗാനിസ്ഥാനില്‍ ഉള്ള ഉക്രൈയിന്‍ പൗരന്മാര്‍ സമയത്ത് വിമാനതാവളത്തില്‍ എത്തിചേരാത്തതിനെ തുടര്‍ന്നാണ് ഒരു കൂട്ടം ആളുകള്‍ അനധികൃതമായി പ്രവേശിച്ച് വിമാനം തട്ടിയെടുത്തത് എന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ഉക്രൈയിന്‍ ഡെപ്യൂട്ടി വിദേശ കാര്യ മന്ത്രി യെവജനീന്‍ യെനീന്‍റെ വിശദീകരണം പ്രകാരം, 'വിമാനം ഭാഗികമായി മോഷ്ടിക്കപ്പെട്ടു' എന്നാണ് പറയുന്നത്. ഇത് എന്താണെന്ന് അദ്ദേഹം കൃത്യമായി വ്യക്തമാക്കിയില്ലെന്നും. ഉക്രൈയിന്‍ പൗരന്മാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നോ എന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. അടിയന്തര ഘട്ടത്തില്‍ എന്ന പോലെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയാണ് വിഷയത്തില്‍ എന്നാണ് യെവജനീന്‍ യെനീന്‍റെ വിശദീകരണം.

കഴിഞ്ഞ ഞായറാഴ്ച ഒരു സൈനിക വിമാനത്തില്‍ കാബൂളില്‍ നിന്നും ഉക്രൈയിന്‍ തങ്ങളുടെ 31 പൗരന്മാരെ തലസ്ഥാനമായ കീവില്‍ എത്തിച്ചിരുന്നു. ഇതില്‍ ഉക്രൈയിന്‍ പൗരന്മാര്‍ അടക്കം ആകെ 83 പേരാണ് ഉണ്ടായിരുന്നത്. 100 ഉക്രൈയിന്‍ പൗരന്മാര്‍ അഫ്ഗാനില്‍ ഇപ്പോഴും ഉണ്ടെന്നാണ് കണക്ക്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios