Asianet News MalayalamAsianet News Malayalam

എബോള കവര്‍ന്ന മണ്ണില്‍ കൊറോണ വലിയ ഭീതിയായില്ല; ആശ്വാസത്തോടെ ആഫ്രിക്കന്‍ രാജ്യങ്ങള്‍

നേരത്തെ ആഫ്രിക്കയെ പിടിച്ചു കുലുക്കിയ പകര്‍ച്ച വ്യാധിയായിരുന്നു എബോള വൈറസ്. 2013-2016 സമയത്തായിരുന്നു എബോള വൈറസ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എബോള പടര്‍ന്നുപിടിച്ചത്. ഏകദേശം 11,323 പേരാണ് അക്കാലയളവില്‍ മരിച്ചത്. 
 

Africa confirms below 100  coronavirus cases across nine countries
Author
Johannesburg, First Published Mar 11, 2020, 12:46 PM IST

ലോകത്താകമാനം കൊറോണവൈറസ് ബാധിക്കുമ്പോള്‍ ഭീതിയൊഴിഞ്ഞ് ആഫ്രിക്കന്‍ രാജ്യങ്ങള്‍.  ഏഷ്യന്‍ രാജ്യങ്ങളിലും യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും കൊവിഡ് 19 പടരുമ്പോള്‍ ചെറിയ എണ്ണം കേസുകള്‍ മാത്രമാണ് ആഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒമ്പത് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ 80 പേര്‍ക്ക് മാത്രമാണ് കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്തത്. ഈജിപ്തിലാണ് കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചിരിക്കുന്നത്(48). അള്‍ജീരിയ(17), നൈജീരിയ(2), തുണീഷ്യ(2), ടോഗോ(1), കാമറൂണ്‍(2), ദക്ഷിണാഫ്രിക്ക(3), സെനഗല്‍(4) എന്നിങ്ങനെയാണ് ആഫ്രിക്കയിലെ കണക്കുകള്‍. 

ഈജിപ്തില്‍ ജര്‍മന്‍ വിനോദ സഞ്ചാരിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം പടരാതിരിക്കാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണമെന്ന് ആഫ്രിക്കന്‍ യൂണിയന്‍ അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടു. രോഗ നിര്‍ണയം നടത്താനുള്ള സംവിധാനം രാജ്യങ്ങളിലുണ്ടെന്നും യൂണിയന്‍ അറിയിച്ചു. 100 രാജ്യങ്ങളിലായി ഒരു ലക്ഷത്തിലേറെ പേര്‍ക്ക് രോഗം ബാധിക്കുകയും 4000ത്തിലേറെ മരണങ്ങള്‍ റിപ്പോര്‍ട്ടുകയും ചെയ്തു.നേരത്തെ ആഫ്രിക്കയെ പിടിച്ചു കുലുക്കിയ പകര്‍ച്ച വ്യാധിയായിരുന്നു എബോള വൈറസ്. 2013-2016 സമയത്തായിരുന്നു എബോള വൈറസ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എബോള പടര്‍ന്നുപിടിച്ചത്. ഏകദേശം 11,323 പേരാണ് അക്കാലയളവില്‍ മരിച്ചത്. 


 

Follow Us:
Download App:
  • android
  • ios