Asianet News MalayalamAsianet News Malayalam

പ്രളയത്തിന് പിന്നാലെ ബ്രസീലിലെ നഗരങ്ങളിൽ പിടിമുറുക്കി എലിപ്പനിയും

ഏപ്രിൽ, മെയ് മാസത്തിലുണ്ടായ അപ്രതീക്ഷിത പ്രളയത്തിന് പിന്നാലെയാണ് പുതിയ വെല്ലുവിളി. എലിപ്പനി ബാധിച്ച് ഇതിനോടകം 4പേരാണ് ബ്രസീലിൽ മരിച്ചത്

after flash flood Waterborne disease outbreak in brazil
Author
First Published May 26, 2024, 10:49 AM IST

റിയോ: അപ്രതീക്ഷിത മഴയ്ക്ക് പിന്നാലെയുണ്ടായ പ്രളയത്തിൽ നിരവധിപ്പേർ കൊല്ലപ്പെട്ടതിന് പിന്നാലെ ബ്രസീലിനെ വലച്ച് ജലജന്യ രോഗങ്ങൾ. ബ്രസീലിലെ റിയോ ഗ്രാൻഡേ ഡോ സൾ സംസ്ഥാനത്ത് ഇതിനോടകം 54 കേസുകളാണ് ജലജന്യ രോഗങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏപ്രിൽ, മെയ് മാസത്തിലുണ്ടായ അപ്രതീക്ഷിത പ്രളയത്തിന് പിന്നാലെയാണ് പുതിയ വെല്ലുവിളി. എലിപ്പനി ബാധിച്ച് ഇതിനോടകം 4പേരാണ് ബ്രസീലിൽ മരിച്ചത്. 

800 ലേറെ പേരാണ് എലിപ്പനിയെന്ന സംശയത്തിൽ ചികിത്സ തേടിയിരിക്കുന്നത്. കാലാവസ്ഥാ ദുരന്തമെന്ന് ബ്രസീലിയൻ സർക്കാർ വിലയിരുത്തിയ അപ്രതീക്ഷിത വെള്ളപ്പൊക്കത്തിൽ 165 അധികം പേരാണ് കൊല്ലപ്പെട്ടത്. കാണാതായ നിരവധി പേരെ ഇനിയും കണ്ടെത്തിയിട്ടില്ല. റിയോ ഗ്രാൻഡേ ദോ സുൾ സംസ്ഥാനത്തെ 469 മുൻസിപ്പാലിറ്റികളിൽ നിന്നായി 2.3 ദശലക്ഷം ആളുകളാണ് പേരാണ് അപ്രതീക്ഷിത പ്രളയത്തിൽ സാരമായി ബാധിക്കപ്പെട്ടത്. 581000 ഓളം ആളുകൾക്ക് കിടപ്പാടമടക്കം നഷ്ടമായി. ഇതിൽ 55000 പേർക്ക് മാത്രമാണ് താൽക്കാലിക പുനരധിവാസമെങ്കിലും സാധ്യമായിട്ടുള്ളത്. 

നിരവധി നഗരങ്ങൾ ഇപ്പോഴും പ്രളയക്കെടുതി നേരിടുകയാണ്. ഇവിടെയെല്ലാം തന്നെ എലിപ്പനി പടരുന്നുണ്ട്. പ്രളയത്തിന് പിന്നാലെ ബ്രസീലിൽ റോഡുകൾ പലതും തകർന്ന അവസ്ഥയിലാണ്. പലയിടങ്ങളിലും വൈദ്യുതിയും ശുദ്ധജല ക്ഷാമവും രൂക്ഷമാണ്. ബ്രസീലിലെ പ്രതിരോധ സേനയുടെ കണക്കുകളുടെ അടിസ്ഥാനത്തിൽ ഒരു മില്യൺ ആളുകളാണ് പ്രളയത്തിന് പിന്നാലെ  ശുദ്ധ ജല ക്ഷാമം നേരിടുന്നത്. നേരത്തെ അപ്രതീക്ഷിത പ്രളയം പൊതു ദുരന്തം ആയി ബ്രസീൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios