വിമാനത്തില്‍ ഉണ്ടായിരുന്ന 85 സൈനികരില്‍ 45 പേരെ രക്ഷപ്പെടുത്തിയതായി ഫിലിപ്പൈന്‍സ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

മനില: ഫിലിപ്പൈന്‍സില്‍ തകര്‍ന്ന വ്യോമസേനാ വിമാനത്തില്‍ നിന്ന് 45 സൈനികരെ രക്ഷപ്പെടുത്തി. 85 സൈനികരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. സുലു പ്രവിശ്യയിലെ ജോലോ ദ്വീപില്‍ ലാന്‍ഡിങ്ങിനിടെ വിമാനം അപകടത്തില്‍ പെടുകയായിരുന്നു. ഇന്ത്യന്‍ സമയം ഒന്‍പത് മണിയോടെയാണ് അപകടം. കൂടുതല്‍ പേരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും സൈന്യം വ്യക്തമാക്കി. ദക്ഷിണ കഗയാനിലെ ഒറോ സിറ്റിയില്‍ നിന്ന് സൈനികരെ മാറ്റുന്നതിനിടെയാണ് അപകടം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona