ഇസ്രയേല്‍ സ്വയം കയ്‌പേറിയതും വേദനാജനകവുമായി വിധി നിര്‍ണയിച്ചിരിക്കുകയാണെന്നും അത് അവര്‍ക്ക് ലഭിച്ചിരിക്കുമെന്നുമാണ് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ പ്രതികരണം.

ടെഹ്റാൻ: ഇസ്രയേൽ ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഉപദേശകന്‍ അലി ഷംഖാനിയും കൊല്ലപ്പെട്ടു. വീട് തകർത്ത് ഷംഖാനിയെ കൊലപ്പെടുത്തിയാതായാണ് ഇസ്രായേൽ പറയുന്നത്. അമേരിക്കയുമായുള്ള ആണവ ചർച്ചകൾക്ക് നേതൃത്വം നൽകിയ ജനറലാണ് കൊല്ലപ്പെട്ടത്. ഇസ്രയേലിന്‍റെ ആക്രമണം ഇറാനില്‍ കനത്ത ആഘാതമാണ് സൃഷ്ടിച്ചത്.

ഇസ്രയേല്‍ സ്വയം കയ്‌പേറിയതും വേദനാജനകവുമായി വിധി നിര്‍ണയിച്ചിരിക്കുകയാണെന്നും അത് അവര്‍ക്ക് ലഭിച്ചിരിക്കുമെന്നുമാണ് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ പ്രതികരണം. ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്‍ ഇസ്ലാമിക റെവലൂഷന്‍ ഗാര്‍ഡ് കോര്‍പ്‌സ് മേധാവി മേജര്‍ ജനറല്‍ ഹൊസൈന്‍ സലാമി ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. തലസ്ഥാനമായ ടെഹ്റാനിലാണ് ഇസ്രയേൽ കനത്ത ആക്രമണം നടത്തിയിരിക്കുന്നത്. ഇറാന് നേർക്ക് ആക്രമണം തുടങ്ങിയതായി ഇസ്രയേൽ അറിയിച്ചിരുന്നു. നിരവധിയിടങ്ങളിൽ യുദ്ധ വിമാനങ്ങൾ ബോംബിട്ടതായി റിപ്പോർട്ട് പുറത്തുവരുന്നുണ്ട്.

സംഘര്‍ഷ സാഹചര്യത്തില്‍ അമേരിക്ക കടുത്ത ജാഗ്രത നിര്‍ദേശങ്ങള്‍ നൽകിയിരുന്നു. ആക്രമണ സാധ്യതയുടെ പശ്ചാത്തലത്തിൽ ഇറാഖിലെ ചില ജീവനക്കാരെ ഒഴിപ്പിക്കാനും പെന്‍റഗൺ അനുമതി നൽകിയിരുന്നു. മിഡിൽ ഈസ്റ്റിൽ നിന്നും സൈനിക കുടുംബാംഗങ്ങൾക്ക് പിന്മാറാനുള്ള അനുമതിയും പെന്‍റഗൺ നൽകി. മേഖലയിലുടനീളം സൈനിക സംഘർഷ സാധ്യത ഉയരുന്ന പശ്ചാത്തലത്തിലാണ് സുരക്ഷാ മുൻകരുതലുകൾ കൂടുതൽ ശക്തമാക്കുന്നതെന്നാണ് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് വിശദമാക്കിയത്.

YouTube video player