നിരവധി പേരെ കാണാതായി. ആയുധധാരികളായ അമ്പതോളം പേർ ബൈക്കുകളിലും ജീപ്പുകളിലുമായി ഗ്രാമം വളഞ്ഞ് വെടിയുതിർക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു

ബമാക്കോ: മാലിയിൽ വീണ്ടും വംശീയ കൂട്ടക്കൊല. ദോഗോണ്‍ വംശത്തില്‍പെട്ട നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടു. മൃതദേഹങ്ങള്‍കത്തിക്കരിഞ്ഞ നിലയിലാണ്. നിരവധി പേരെ കാണാതായി. ആയുധധാരികളായ അമ്പതോളം പേർ ബൈക്കുകളിലും ജീപ്പുകളിലുമായി ഗ്രാമം വളഞ്ഞ് വെടിയുതിർക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ദോഗോൺ, ഫുലാനി ഗോത്രവർഗങ്ങൾ തമ്മിലെ സംഘർഷവും ഇസ്ലാമിക് സ്റ്റേറ്റ് , അൽഖയിദ ഭീകരാക്രമണങ്ങളും ആഫ്രിക്കൻ രാജ്യമായ മാലിയില്‍ തുടർക്കഥയാവുകയാണ്.