കേപ്ടൗണ്‍: മധ്യ ആഫ്രിക്കയിലെ വനങ്ങളിലും കാട്ടുതീ പടരുന്നതായി റിപ്പോര്‍ട്ട്. നാസയുടെ തത്സമയ ഭൂപടത്തിലാണ് മധ്യ ആഫ്രിക്കയിലും കാട്ടുതീ പടരുന്നതായി വ്യക്തമാക്കുന്നത്. കാട്ടുതീ സംബന്ധിച്ച് തല്‍സമയ വിവരങ്ങള്‍ നല്‍കുന്നതാണ് ഫയര്‍ ഇന്‍ഫര്‍മേഷന്‍ ഫോര്‍ റിസോഴ്‌സ് മാനേജ്‌മെന്‍റ് സിസ്റ്റം (എഫ്.ഐ.ആര്‍.എം.എസ്) ആണ് ഇത് വ്യക്തമാക്കുന്നത്.

കോംഗോയുടെ തെക്കുഭാഗത്തുനിന്നും ദക്ഷിണാഫ്രിക്ക വരെ നീണ്ടുകിടക്കുന്ന കാടുകളിലാണ് തീ ഉണ്ടായിരിക്കുന്നത്. ആമസോൺ ഭൂമിയുടെ ശ്വാസകോശമാണെങ്കിൽ കോംഗോ ബേസിൻ എന്നറിയപ്പെടുന്ന ഈ കാടുകൾ ഭൂമിയുടെ രണ്ടാം ശ്വാസകോശമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. അംഗോളയെയും ഗാബണിനിലുമാണ് കാട്ടുതീ പടര്‍ന്നിരിക്കുന്നത്.

ഇത് തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍ മേഖലകളിലേക്ക് പടരുമെന്നാണ് റിപ്പോര്‍ട്ട് . അതേസമയം കോംഗോ നദീതട കാടുകളില്‍ തീ പടരുന്നതിന്‍റെ കാരണം എന്തെന്ന് ഇപ്പോഴും വ്യക്തമല്ല. 

കോംഗോ, ഗാബണ്‍, കാമറൂണ്‍, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ തുടങ്ങിയ രാജ്യങ്ങളിലായി ഏകദേശം 33 ലക്ഷം ചതുരശ്ര കിലോമീറ്ററായി പരന്നുകിടക്കുന്നതാണ് കോംകോ മഴക്കാടുകള്‍.  അപൂര്‍വ്വയിനം ജീവിവര്‍ഗങ്ങളുടെയും സസ്യങ്ങളുടെയും ആവാസകേന്ദ്രം കൂടിയാണ് ഈ കാടുകള്‍.