Asianet News MalayalamAsianet News Malayalam

അമേരിക്ക പുതുയുഗത്തിലേക്ക്; ജോ ബൈഡനും കമല ഹാരിസും ഇന്ന് അധികാരമേൽക്കും, കനത്ത സുരക്ഷ

നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ ചടങ്ങുകൾക്കായി വാഷിങ്ടൺ ഡിസിയിലെത്തി. പുതിയ സർക്കാരിന്റെ വിജയത്തിനായി പ്രാർത്ഥിക്കുന്നുവെന്ന് ട്രംപ്. 

american president joe biden kamala harris oath today
Author
Washington D.C., First Published Jan 20, 2021, 6:42 AM IST

വാഷിംഗ്ടൺ: അമേരിക്കയിൽ ഇന്ന് അധികാര കൈമാറ്റം. അമേരിക്കയുടെ പുതിയ പ്രസിഡന്റ് ആയി ജോ ബൈഡനും വൈസ് പ്രസിഡന്റ് ആയി കമല ഹാരിസും ഇന്ന് അധികാരമേൽക്കും. ഇന്ത്യൻ സമയം രാത്രി ഒമ്പതരയോടെ സ്ഥാനാരോഹണ ചടങ്ങിന് തുടക്കമാകും. അക്രമ സാധ്യത മുന്നിൽ കണ്ടു അസാധാരണമായ സുരക്ഷ ക്രമീകരണങ്ങളാണ് വാഷിംഗ്ടണിൽ ഒരുക്കിയിരിക്കുന്നത്.

അധികാര കൈമാറ്റത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കനത്ത സുരക്ഷയിലാണ് അമേരിക്ക. 50 സംസ്ഥാനങ്ങളിലും കർശന സുരക്ഷ ഏർപ്പെടുത്തി. നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ ചടങ്ങുകൾക്കായി വാഷിങ്ടൺ ഡിസിയിലെത്തി. സുരക്ഷാ സേനയിലെ 12 അംഗങ്ങളെ സ്ഥാനാരോഹണത്തിന്റെ സുരക്ഷാ ചുമതലയിൽ നിന്ന് മാറ്റി. അതിനിടെ പുതിയ സർക്കാരിന്റെ വിജയത്തിനായി പ്രാർത്ഥിക്കുന്നുവെന്ന്, വിടവാങ്ങൽ വീഡിയോ സന്ദേശത്തിൽ ട്രംപ് പറഞ്ഞു. തന്റെ ഭരണത്തിൽ ചെയ്യാവുന്നതിലേറെ ചെയ്തുവെന്നും ട്രംപ് കൂട്ടിച്ചേർത്തു. 

ക്യാപിറ്റോൾ കലാപത്തിനെതിരെ വിടവാങ്ങൽ സന്ദേശത്തിൽ ഡോണൾഡ് ട്രംപ് പരാമർശിച്ചു. രാഷ്ട്രീയ അക്രമങ്ങൾ രാജ്യത്തിന് ചേർന്നതല്ലെന്നും ട്രംപ് പറഞ്ഞു. സന്ദേശത്തിൽ ബൈഡനെ പേരെടുത്ത് പരാമർശിക്കുന്നില്ല. 

Follow Us:
Download App:
  • android
  • ios